നീറ്റ്,ജെ ഇ ഇ പരീക്ഷ രീതിയിൽ മാറ്റത്തിന് നിർദ്ദേശം
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്കിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ നിർദ്ദേശം
ന്യൂഡൽഹി: നീറ്റ് പരീക്ഷാ രീതിയില്‍ മാറ്റത്തിനു നിര്‍ദേശം. സ്‌കൂള്‍ സിലബസും നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകളുടെ സിലബസും തമ്മില്‍ പൊരുത്തമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടു നല്‍കി. സ്‌കൂള്‍ പഠനത്തിനൊപ്പം പ്രവേശന പരീക്ഷയ്ക്ക് അതികഠിനമായ പരിശീലനം വേണ്ടിവരുന്നു. പ്രവേശന പരീക്ഷകളുടെ രീതിയില്‍ മാറ്റം വേണമെന്ന് സമിതി നിര്‍ദേശിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്കിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്.

