നിഖിലേഷ് നടുവണ്ണൂരിന്റെ കവിതാ സമാഹാരം സെപ്റ്റംബർ ആറിന് പ്രകാശനം ചെയ്യുന്നു
നിഖിലേഷ് നടുവണ്ണൂരിന്റെ ആദ്യ കവിത സമാഹാരമായ "മേൽവിലാസമില്ലാത്ത പ്രേതം"പ്രശസ്ത നിരൂപകനും അധ്യാപകനുമായ സജയ് കെ വി പ്രകാശനം ചെയ്യുന്നു
നടുവണ്ണൂർ: അധ്യാപകനും കവിയുമായ നിഖിലേഷ് നടുവണ്ണൂരിന്റെ ആദ്യ കവിതാ സമാഹാരമായ "മേൽവിലാസമില്ലാത്ത പ്രേതം " എന്ന പുസ്തകത്തിന്റെ പ്രകാശനം 2026 സെപ്റ്റംബർ 6 ഞായർ വൈകിട്ട് 3 30ന് നടുവണ്ണൂർ എ എസ് കെ എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു . പ്രശസ്ത നിരൂപകനും, പ്രഭാഷകനും അധ്യാപകനുമായ സജയ് കെ വി പ്രകാശനകർമ്മം നിർവഹിക്കുന്ന പുസ്തകം പ്രശസ്ത എഴുത്തുകാരൻ ഡോ. സോമൻ കടലൂർ ആണ് ഏറ്റുവാങ്ങുന്നത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, ഡോ.പി. രമേശൻ വാസുദേവൻ മാസ്റ്റർ, കെ കെ മൊയ്തീൻ കോയ, കാവിൽ പി മാധവൻ, ടി പി ദാമോദരൻ മാസ്റ്റർ വിജയൻ മാസ്റ്റർ, കെ രാജീവൻ, സുരേഷ് വാഴോത്ത്,എൻ ആലി, അഷറഫ് കരുവണ്ണൂർ, യൂസഫ് നടുവ ണ്ണൂർ, ഇ കെ ആനന്ദൻ, ഇല്ലത്ത് പ്രകാശൻ, ഇബ്രാഹിം മണോളി, രാജൻ നരയക്കുളം എന്നിവർ പങ്കെടുക്കുന്നു.
സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട മനുഷ്യരുടെ വികാരവിചാരങ്ങളിലൂടെ കടന്നു പോകുന്ന 73 കവിതകൾ ഉൾക്കൊള്ളുന്നതാണ് ഈ കവിതാ സമാഹാരം . കാർണറ്റ് ബുക്ക്സ് ആണ് പുസ്തം പബ്ലീഷ് ചെയ്യുന്നത്. പുസ്തക പ്രകാശന ചടങ്ങിൽ നല്ലവരായ എല്ലാ സുഹൃത്തുക്കളും, കവിതകളെ ഇഷ്ടപ്പെടുന്നവരും, അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്ന് നിഖിലേഷ് നടുവണ്ണൂർ അഭ്യർത്ഥിക്കുന്നു.

