പേരാമ്പ്ര ഡിഗ്നിറ്റി കോളജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്
വിവിധ ഡിഗ്രി പ്രോഗ്രാമുകളിൽ എസ് സിഎസ്ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലാണ് ഒഴിവുകൾ.
പേരാമ്പ്ര: പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജില്‍ വിവിധ ബിരുദ പ്രോഗ്രാമുകളില്‍ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കായി ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ 05/09/2026 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാളിന് മുന്നില്‍ ഹാജരാകേണ്ടതാണ്.
ഒഴിവുള്ള പ്രോഗ്രാമുകള്‍: ബി.കോം ഫിനാന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ-ഓപ്പറേഷന്‍, ബി.ബി.എ, ബി.എ ഇംഗ്ലീഷ്, ബി.എ ഇക്കണോമിക്‌സ്, ബി.എ ബി.എസ്.സി സൈക്കോളജി എന്നീ കോഴ്‌സുകളിലാണ് ഒഴിവുള്ളത്. സംവരണ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
പ്രവേശനത്തിന് എത്തുമ്പോള്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ അസല്‍ രേഖകള്‍ കൈവശം കരുതേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 7740888000

