headerlogo
education

നടുവണ്ണൂർ ജിഎച്ച്എസ്എസിൽ ലൈബ്രറിയും വായനാമുറിയും ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ജനകീയ ലൈബ്രറിയുംവായനാ മുറിയും വി ടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു

 നടുവണ്ണൂർ ജിഎച്ച്എസ്എസിൽ ലൈബ്രറിയും വായനാമുറിയും ഉദ്ഘാടനം ചെയ്തു
avatar image

NDR news

05 Sep 2026 08:52 PM

നടുവണ്ണൂർ: നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയ ലൈബ്രറി ആൻഡ് റീഡിങ് റൂം ബാലുശ്ശേരി എം എൽ എ. വി ടി സൂരജ് ഉദ്ഘാടനം ചെയ്തു. 

       പിടിഎ പ്രസിഡണ്ട് കെ പി സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ കെ നിഷിത് റിപ്പോർട്ട് അവതരിപ്പിച്ചു .

      ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ മുരളി,വൈസ് പ്രസിഡൻറ് പി സുജ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഫാത്തിമ ഷാനവാസ് ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ അനസ്,പ്രിൻസിപ്പാൾ എം ശ്യാമിനി,എസ്.എം.സി ചെയർമാൻ ഈ വിനോദ് ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പി ദാമോദരൻ മാസ്റ്റർ,ബാലചന്ദ്രൻ പാറച്ചോട്ടിൽ,എൻ ആലി,കെ ടി കെ റഷീദ്,കാസിം പുതുക്കുടി,സുനിൽകുമാർ കല്ലറക്കുറ്റി, സ്റ്റാഫ് സെക്രട്ടറി അഭിത എന്നിവർ സംസാരിച്ചു.

       അധ്യാപകദിനത്തോടനുബന്ധിച്ച് ചടങ്ങിൽ സ്‌കൂളിലെ 100 ൽ പരം അധ്യാപകരെ ആദരിക്കുകയും ചെയ്തു.

NDR news
05 Sep 2026 08:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents