അവിടനെല്ലൂർ സ്കൂളിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു
അവിടെനല്ലൂർ എൻ എൻ കക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ്
നടുവണ്ണൂർ: അവിടനല്ലൂർ എൻ എൻ കക്കാട് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വളർത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു.
കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇ സുജാത ടീച്ചർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ സുചേത അധ്യക്ഷയായി. സ്കൂൾ പ്രിൻസിപ്പാൾ ടി കെ ഗോപി , ഹെഡ്മിസ്ട്രസ് കെ കെ മിനി, കൃഷി അസിസ്റ്റൻറ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

