headerlogo
education

സംസ്ഥാന അധ്യാപക അവാർഡ് ജില്ലയിൽ നിന്നും മൂന്നുപേർ അർഹരായി

സംസ്ഥാന സർക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായിട്ട് നടപ്പിലാക്കിയ വിദ്യാലയ ശ്രേഷ്ഠ അവാർഡ് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി

 സംസ്ഥാന അധ്യാപക അവാർഡ് ജില്ലയിൽ നിന്നും മൂന്നുപേർ അർഹരായി
avatar image

NDR news

05 Sep 2026 10:51 AM

കോഴിക്കോട്: 2025 -26 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് പ്രഖ്യാപിച്ചപ്പോൾ കോഴിക്കോട് ജില്ലയിലെ മൂന്ന് അധ്യാപകർ അർഹരായി. ഹയർസെക്കൻഡറി, ഹൈസ്കൂൾ,പ്രൈമറി വിഭാഗത്തിൽ ആയാണ് മൂന്നുപേർ അർഹരായത്  വിദ്യാഭ്യാസ രംഗത്തെ സമർപ്പണത്തിനും നവീന അധ്യാപന രീതികൾക്കും ലഭിച്ച അംഗീകാരമായാണ് ഇവർ അവാർഡിന് അർഹരായത്. 

      യു.പി. വിഭാഗം: ജെയിംസ് ജോഷി (പ്രധാനാധ്യാപകൻ, ലിറ്റിൽ ഫ്ലവർ യു.പി. സ്‌കൂൾ, വേനപ്പാറ )

      ഹൈസ്കൂൾ വിഭാഗം:സിറാജുദ്ദീൻ പി.ടി.(എച്ച്.എസ്.ടി. (നാച്ചുറൽ സയൻസ്), ജി.എച്ച്.എസ്.എസ്. പൂനൂർ)

      ഹയർ സെക്കണ്ടറി വിഭാഗം: ഡോ. ശ്രീജ കെ.(എച്ച്.എസ്.എസ്.ടി. (ബോട്ടണി), ജി.എച്ച്.എസ്.എസ്. കുണ്ടൂപറമ്പ്)

       ഇതോടൊപ്പം, സംസ്ഥാനത്ത് ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാന സ്‌കൂൾ പെർഫോമൻസ് അവാർഡ് മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ നേടുകയുണ്ടായി.

        അറിവും മൂല്യങ്ങളും തലമുറകളിലേക്ക് പകർന്നുനൽകുന്ന അധ്യാപകരുടെ ആത്മാർഥ സേവനത്തിനും വിദ്യാഭ്യാസ മികവിനും ലഭിച്ച ഈ അംഗീകാരം ജില്ലയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാന നിമിഷമാണ്. എല്ലാ പുരസ്കാര ജേതാക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

NDR news
05 Sep 2026 10:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents