headerlogo
education

കോഴിക്കോട് കലക്ടർ നടുവണ്ണൂർ ജിഎച്ച്എസ്സ്സിലെ കുട്ടികളുമായി സംവദിച്ചു.

"കുട്ട്യോളും കലക്ടറും " എന്ന പരിപാടിയുടെ ഭാഗമായി കലക്ടറേറ്റിലെത്തിയ നടുവണ്ണൂർ ജിഎച്ച്എസ്എസ് കുട്ടികളുമായി കലക്ടർ എം എസ് മാധവിക്കുട്ടി ചോദ്യങ്ങളും ഉത്തരങ്ങളുമായി സംവദിച്ചു.

 കോഴിക്കോട് കലക്ടർ നടുവണ്ണൂർ ജിഎച്ച്എസ്സ്സിലെ കുട്ടികളുമായി സംവദിച്ചു.
avatar image

NDR news

10 Sep 2026 07:15 AM

നടുവണ്ണൂർ: കൗതുകം നിറഞ്ഞ ചോദ്യങ്ങളുമായും, നാടിനെയും സമൂഹത്തെയും കുറിച്ചുള്ള തങ്ങളുടേതായ കാഴ്ചപ്പാടുകളുമായും നടുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഇന്നലെ കലക്ടറേറ്റിലെത്തി.

.      "കുട്ട്യോളും കലക്ടറും’ പരിപാടിയിലൂടെ കലക്ടറേറ്റിലെത്തിയ കുട്ടികളുമായി നേരിട്ട് സംവദിക്കാനും, അവരുടെ സംശയങ്ങൾ കേൾക്കാനും ആശയങ്ങൾ പങ്കുവെക്കാനും കലക്ടർ എം എസ് മാധവിക്കുട്ടി ഐ എ എസ് സമയം കണ്ടെത്തി.

.        ഭരണസംവിധാനത്തെക്കുറിച്ചും നാടിന്റെ വികസനത്തെക്കുറിച്ചുമൊക്കെയുള്ള അവരുടെ ചോദ്യങ്ങൾ കേൾക്കുമ്പോൾ, കുട്ടികളുടെ കണ്ണിലൂടെ നമ്മുടെ നാടിനെ കാണാൻ ഒരു അവസരം കൂടിയായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് കലക്ടർ ഫേസ്ബുക്കിൽ കറിച്ചു.അവരുടെ സൃഷ്ടിപരമായ ചിന്തകളും സ്വപ്നങ്ങളും അടുത്തറിയാനും കഴിഞ്ഞെന്നു കലക്ടർ പറഞ്ഞു.

.     കുട്ടികളുടെ ചോദ്യങ്ങൾ കേൾക്കുകയും അവരുടെ ആശയങ്ങൾക്ക് ഇടം നൽകുകയും ചെയ്യുമ്പോഴാണ് നാളെയുടെ സമൂഹം കൂടുതൽ കരുത്താർജിക്കുന്നതെന്ന് കലക്ടർ ഫേസ്ബുക്കിലൂടെ പറഞ്ഞു.

       മാതൃഭൂമി ബുക്ക്സ് കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. പുതിയ അറിവുകളും മനോഹരമായ ഓർമ്മകളും നിറച്ചാണ് കുട്ടികളും അവരുടെ അധ്യാപകരും കലക്ടറേറ്റിൽ നിന്നും മടങ്ങിയത്

NDR news
10 Sep 2026 07:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents