പേരാമ്പ്ര സി കെ ജി ഗവ. കോളേജിൽ ബിരുദ കോഴ്സുകളിൽ സീറ്റ് ഒഴിവ്
പേരാമ്പ്ര സി കെ ജി ഗവ. കോളേജിൽ വിവിധ ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ ക്ലാസിലേക്ക് ഒഴിവുള്ള സീറ്റുകളിൽ ഇന്ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്
പേരാമ്പ്ര: സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസ്സുകളില്‍ വിവിധ കോഴ്‌സുകളില്‍ ഒഴിവുകള്‍ നിലവിലുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 10, 2026 ന് വൈകുന്നേരം 3 മണിക്ക് മുന്‍പായി കോളേജില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അറിയിപ്പ്.
. കോളേജ് പുറത്തുവിട്ട വിവരം അനുസരിച്ച് കോഴ്‌സ് തിരിച്ചുള്ള ഒഴിവുകളുടെ വിവരം ഇങ്ങനെയാണ്. ബിഎ ഇംഗ്ലീഷ് വിഭാഗത്തില്‍ എസ് സി വിഭാഗത്തില്‍ 2 ഉം എസ്ടി വിഭാഗത്തില്‍ 1 ഉം ഒഴിവുണ്ട്. ബികോം കോഴ്‌സില്‍ പിഎച്ച് വിഭാഗത്തില്‍ 1 ഉം എസ്ടി വിഭാഗത്തില്‍ 3 ഉം ഒഴിവുകള്‍ നിലവിലുണ്ട്. ബിഎസ് സി മാത്തമാറ്റിക്‌സില്‍ എസ് സി വിഭാഗത്തില്‍ 4, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 1, എല്‍സി വിഭാഗത്തില്‍ 1, എസ്ടി വിഭാഗത്തില്‍ 2, ഇഡബ്ല്യുഎസ് വിഭാഗത്തില്‍ 4 എന്നിങ്ങനെയാണ് ഒഴിവ്. ബിഎസ് സി സ്റ്റാറ്റിസ്റ്റിക്‌സില്‍ ഒബിഎച്ച് വിഭാഗത്തില്‍ 1, എസ്ടി വിഭാഗത്തില്‍ 2, എസ് സി വിഭാഗത്തില്‍ 2 എന്നിങ്ങനെ ഒഴിവുണ്ട്. ബിഎസ് സി ഫിസിക്‌സില്‍ ഒബിഎക്‌സ് വിഭാഗത്തില്‍ 1, എസ് സി വിഭാഗത്തില്‍ 3, എസ്ടി വിഭാഗത്തില്‍ 2, പിഎച്ച് വിഭാഗത്തില്‍ 2 എന്നിങ്ങനെയാണ് ഒഴിവുകള്‍. ബിഎ ഇക്കണോമിക്‌സില്‍ എസ്ടി വിഭാഗത്തില്‍ 2, ഒബിഎക്‌സ് വിഭാഗത്തില്‍ 1, എസ് സി വിഭാഗത്തില്‍ 1 എന്നിങ്ങനെയും ഒഴിവുണ്ട്. മേല്‍പ്പറഞ്ഞ ഒഴിവുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്യാപ് 2026 അപേക്ഷയുടെ കോളേജ് കോപ്പിയും പ്രവേശനത്തിന് ആവശ്യമായ മറ്റ് രേഖകളും സഹിതം നിശ്ചിത സമയത്തിനുള്ളില്‍ കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു

