വാകയാട് എ യു പി സ്കൂളിൽ സിഎം കിഡ്സ് സ്കോളർഷിപ്പ് വിതരണം ചെയ്തു
വാകയാട് എ യു പി സ്കൂളിൽ യംഗ് മാസ്റ്റർ സീസൺ 11 ആഘോഷവും സിഎം കിഡ്സ് സ്കോളർഷിപ്പ് വിതരണവും വിടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: വാകയാട് എ യു പി സ്കൂളിൽ യംഗ് മാസ്റ്റർ സീസൺ 11 ഉദ്ഘാടനവും സിഎം കിഡ്സ് സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദാനവും, "ബി പോസിറ്റീവ് " പ്രൊജക്റ്റ് ലോഗോ പ്രകാശനവും വിടി സൂരജ് എം എൽ എ നിർവഹിച്ചു .
. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യംഗ് മാസ്റ്റർ കോഡിനേറ്റർ ആയ എ പി ഷാജി പദ്ധതി വിശദീകരിച്ചു . മുഖ്യാതിഥിയായി പങ്കെടുത്ത മോട്ടിവേഷണൽ സ്പീക്കർ രംഗീഷ് കടവത്ത് "മാറുന്ന കാലം പുതുമയും കരുതലും " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
. ചടങ്ങിൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ മമ്മൂക്കുട്ടി വട്ടോളി,സുജിന. ജി. എസ് (പ്രധാനധ്യാപിക )സ്കൂൾ മാനേജർ വിശനാഥൻ വി യു, ഷാജി. എസ് (പ്രസിഡന്റ് പി. ടി. എ )ഷീന മനോജ് ( പ്രസിഡണ്ട് എം പി ടി എ )ടി. കെ ചന്ദ്രൻ, എം വി സദാനന്ദൻ, എം പോക്കർ കുട്ടി, ബാലൻ ,വള്ള്യട്ട് , ഭാസ്കരൻ നായർ,ജെ എസ് ദിവ്യ, സ്റ്റാഫ് സെക്രട്ടറി ഷീന എസ് ഡി, എന്നിവർ സംസാരിച്ചു.

