വാകയാട് സ്വദേശിനി ഗൗരി നന്ദ ബ്രണ്ണൻ കോളേജ് മാഗസിൻ എഡിറ്റർ
നടുവണ്ണൂർ വാകയാട് കോറോത്ത് ഗിരീഷിന്റെയും രസിതയുടെയും മകളായ ജി ആർ ഗൗരി നന്ദ ബ്രണ്ണൻ കോളേജ് മാഗസിൻ എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു
നടുവണ്ണൂർ:നടുവണ്ണൂർ വാകയാട് സ്വദേശി ജി.ആർ ഗൗരിനന്ദ ബ്രണ്ണൻ കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററായി തെരെഞ്ഞടുക്കപ്പെട്ടു.തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ രണ്ടാം വർഷ ബി.എ മലയാളം വിദ്യാർത്ഥിയാണ്. എസ്. എഫ്. ഐ പാനലിൽ ആണ് മാഗസിൻ എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്.
. 2022-23 വർഷത്തിൽ വാകയാട് ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എഫ്.ഐ പാനലിൽ സ്‌കൂൾ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.നിലവിൽ എസ്.എഫ.ഐ തലശേരി ബ്രണ്ണൻ കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമാണ്. മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗമായും പ്രവർത്തിച്ചിരുന്നു.നടുവണ്ണൂർ വാകയാട് കോറോത്ത് ഗിരീഷിൻ്റെയും രസിതയുടെയും മകളാണ്.

