headerlogo
education

തൽക്കാലിക നിയമനങ്ങൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

സർക്കാർ സ്കൂളുകളിലെ തൽക്കാലിക നിയമനങ്ങൾക്കും ഇനിമുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്

 തൽക്കാലിക നിയമനങ്ങൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
avatar image

NDR news

12 Sep 2026 07:08 AM

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും മറ്റു താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കും ഇനിമുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിർബന്ധമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് കൂടുതൽ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

.     പൊതുവിദ്യാഭ്യാസ വകുപ്പ് മുൻപ് തന്നെ ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും, വടകരയിൽ അധ്യാപകർ MDMA കേസിൽ ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. ഇതേത്തുടർന്ന്, താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനായി സ്കൂളുകൾ നൽകുന്ന പരസ്യങ്ങളിലും അറിയിപ്പുകളിലും 'പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്' എന്ന് പ്രത്യേകംരേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.

NDR news
12 Sep 2026 07:08 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents