headerlogo
education

അന്തർദേശീയ ഓസോൺ സംരക്ഷണ ദിനം ആഘോഷിച്ചു.

കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഓസോൺ പാളിയുടെ സംരക്ഷണ ബോധവത്ക്കരണ പരിപാടി സാമൂഹ്യ വനവത്കരണ വിഭാഗം ഉത്തര മേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീമതി ആർ കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു.

 അന്തർദേശീയ ഓസോൺ സംരക്ഷണ ദിനം ആഘോഷിച്ചു.
avatar image

NDR news

15 Sep 2026 10:08 PM

വടകര: അന്തർദേശീയ ഓസോൺ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷനും കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓസോൺ പാളിയുടെ സംരക്ഷണ ബോധവൽക്കരണ പരിപാടി സാമൂഹ്യ വനവൽക്കരണ വിഭാഗം ഉത്തര മേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീമതി : ആർ. കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു .

.     പരിപാടിയുമായി ബന്ധപ്പെട്ട് ബഹു: കൺസർവ്വെറ്റർ ഓഫ് ഫോറസ്റ്റും , എൻ എസ്സ് എസ് വിദ്യാർത്ഥികളും സ്‌കൂൾ പരിസരത്ത് സീത പഴ തൈകൾ നട്ടു .

        ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീമതി : സമീറ എം വി അധ്യക്ഷയായിരുന്നു. സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ദിൽഷത്ത് സ്വാഗതം പറഞ്ഞു . കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻ്റ് കൺസർവേ റ്റർ ഓഫ് ഫോറസ്റ്റ് ശ്രിമതി : കെ നീതു , സ്‌കൂൾ മാനേജർ ശ്രീ പി .കുഞ്ഞാമു , ഹെഡ്മാസ്റ്റർ ശ്രി സിറാജുദ്ധീൻ എം.എ , സ്‌കൂൾ എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി . സിനി എം.കെ എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു . 

.     " ഓസോൺ പാളിയുടെ ശോഷണവും സമുദ്ര ജൈവവൈവിധ്യവും" എന്ന വിഷയത്തിൽ സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്‌റ്റ്യൂട്ടിലെ സീനിയർ സയൻ്റിസ്റ്റ് ശ്രി. വൈശാഖ് സി , വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ക്ലാസിന് ശേഷം അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. സോഷ്യൽ ഫോറസ്റ്ററി ഓഫീസ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ എസ് നിധിൻ , വടകര സോഷ്യൽ ഫോറസ്റ്ററി ബി.എഫ് ഒ ശ്രിനാഥ് എന്നിവർ സംബന്ധിച്ചു. ചടങ്ങിന് കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രറി ഡപ്യുട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് എൻ . കെ . ഇബ്രായി നന്ദി പറഞ്ഞു .

NDR news
15 Sep 2026 10:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents