headerlogo
education

തുല്യത കോഴ്സിന് സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം

എസ്എസ്എൽസി, പ്ലസ് ടു തുല്യത കോഴ്സുകൾക്ക് സെപ്റ്റംബർ 25 വരെ അപേക്ഷിക്കാവുന്നതാണ്

 തുല്യത കോഴ്സിന് സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം
avatar image

NDR news

19 Sep 2026 03:07 PM

നടുവണ്ണൂർ: സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി സെപ്തംബർ 25 വരെ നീട്ടി. ഏഴാംതരം പാസായ പതിനേഴ് വയസ് കഴിഞ്ഞവർക്കും 2019 വരെയുള്ള കാലയളവിൽ എസ്എസ്എൽസി പരീക്ഷ എഴുതി തോറ്റവർക്കും പത്താം ക്ലാസ്സ് തുല്യത കോഴ്സിൽ ചേരാം.

.   പരീക്ഷ മൂല്യനിർണ്ണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാ ഭവനാണ്. പാസാകുന്നവർക്ക് ഉന്നത പഠനത്തിനും പ്രമോഷനും പിഎസ്.സി നിയമനത്തിനും അർഹതയുണ്ട്. 

.     പത്താംതരം വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ ചേരാം. പ്ലസ് ടു അല്ലെങ്കിൽ പ്രീഡി​ഗ്രി തോറ്റവർക്കും ഇടയ്ക്കു വെച്ച് പഠനം നിർത്തിയവർക്കും ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ ചേരാം. ഹ്യൂമാനിറ്റീസ് കൊമേഴ്സ് ​ഗ്രൂപ്പുകളാണുള്ളത്. ജയിക്കുന്നവർക്ക് ഉപരിപഠനത്തിന് യോ​ഗ്യത നേടാം.

.     ഹയർസെക്കൻഡറി പഠനത്തിനുള്ള ആകെ ഫീസ്2600രൂപയാണ് .അതിൽ കോഴ്സ് ഫീ 2300നടുവണ്ണൂർ പഞ്ചായത്ത്‌ പ്രൊജക്റ്റ്‌ പ്രകാരം ഇളവ് ലഭിക്കും.പത്താം തരം 1950 രൂപയാണ് ഫീസ്.കോഴ്സ് ഫീ 1850 ഇളവ് ലഭിക്കും.നാല്, ഏഴ് ക്ലാസ്സ് തുല്യത കോഴ്സ് അപേക്ഷ ഫീസ് ഇല്ല കോഴ്സുകളുടെ പ്രോസ്പെക്ടസ്, അപേക്ഷാഫോം, ചലാൻ എന്നിവയ്ക്ക് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രേരക്ക് പി രാമചന്ദ്രനുമായി ബന്ധപ്പെടുക. ഫോൺ 8547209540

NDR news
19 Sep 2026 03:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents