headerlogo
education

ഈ വർഷം എസ്എസ്എൽസിതിയറി പരീക്ഷയ്ക്ക് മിനിമം മാർക്ക് വേണ്ട.

എസ്എസ്എൽസി പരീക്ഷ ജയിക്കാൻ ഓരോ എഴുത്തു പരീക്ഷിക്കും 30 ശതമാനം മിനിമം മാർക്ക് വേണമെന്ന നിബന്ധന ഈ വർഷം നടപ്പിലാക്കില്ല

 ഈ വർഷം എസ്എസ്എൽസിതിയറി പരീക്ഷയ്ക്ക് മിനിമം മാർക്ക് വേണ്ട.
avatar image

NDR news

20 Sep 2026 12:05 PM

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ജയിക്കാൻ ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയുടെ 30 ശതമാനം മാർക്ക് വേണമെന്ന നിബന്ധന പൊതുവിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. ‘മിനിമം മാർക്ക്’ വ്യവസ്ഥ ഈ അധ്യയനവർഷം നടപ്പാക്കില്ല. വിശദ പഠനത്തിനുശേഷം അടുത്ത വർഷം മുതൽ നടപ്പാക്കാനാണ് ആലോചന. അതേസമയം 8,9 ക്ലാസുകളിലടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്തു മിനിമം മാർക്ക് രീതി നടപ്പാക്കിയതു തുടരും.

.     ഈ വർഷം 10–ാം ക്ലാസിൽ മിനിമം മാർക്ക് രീതി നടപ്പാക്കാനാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നത്. ജയിക്കാൻ ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് വേണമെന്നായിരുന്നു നിബന്ധന. എന്നാൽ പ്രായോഗിക പ്രശ്നങ്ങൾ അടക്കം പരിശോധിക്കേണ്ടതിനാലാണ് ഈ തീരുമാനം തൽക്കാലം മരവിപ്പിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ അറിയിച്ചു. പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ഷംസുദ്ദീൻ ചുമതലപ്പെടുത്തി.

.    എസ്എസ്എൽസി വിജയത്തിൽ കുറവുണ്ടായാൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ആവശ്യത്തിന് കുട്ടികളെ കിട്ടാതെ വരും. ഇത് ഹയർ സെക്കണ്ടറി അധ്യാപകരെ ബാധിക്കുമെന്ന ആശങ്കയുണ്ട്. 

. നിരന്തര മുല്യനിർണയം 20 ശതമാനമുള്ളതിനാൽ, എഴുത്തുപരീക്ഷയിൽ 10 ശതമാനം മാർക്ക് കിട്ടിയാലും എസ്എസ്എൽസിക്ക് കുട്ടികൾ ജയിക്കുന്നതായിരുന്നു ഇപ്പോഴത്തെ രീതി. മിനിമം മാർക്ക് നടപ്പാക്കിയാൽ വിജയശതമാനം 60-65 ശതമാനത്തിലേക്കു കുറയുമെന്നാണ് കണ്ടെത്തിയത്.

NDR news
20 Sep 2026 12:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents