headerlogo
education

ജൂനിയർ ഐ എ എസ് കോച്ചിംഗ് സെന്റർ ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ തുടങ്ങി

അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ തുടങ്ങിയ ജൂനിയർ ഐഎഎസ് കോച്ചിംഗ് സെന്റർ ബാലുശ്ശേരി എംഎൽഎ വിടി സൂരജ് ഉദ്ഘാടനം ചെയ്തു

 ജൂനിയർ ഐ എ എസ് കോച്ചിംഗ് സെന്റർ ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ തുടങ്ങി
avatar image

NDR news

21 Sep 2026 08:26 AM

അത്തോളി :വിദ്യാർഥികളിൽ ചെറുപ്പം മുതലേ സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളെക്കുറിച്ചുള്ള അവബോധവും ലക്ഷ്യബോധവും വളർത്തണമെന്ന് ബാലുശ്ശേരി നിയോജകമണ്ഡലം എംഎൽഎ വി.ടി. സൂരജ് പറഞ്ഞു.ഭരണസംവിധാനം, ഭരണഘടന, പൊതുവിജ്ഞാനം, സാമൂഹിക വിഷയങ്ങൾ, നേതൃത്വപാടവം തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ അറിവ് സ്കൂൾതലം മുതൽ തന്നെ നൽകുന്നത് ഭാവിയിൽ മികച്ചഅവസരങ്ങളിലേക്ക് വിദ്യാർഥികളെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

.     ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നആസ്പിയർ കിഡ്സ്സംസ്ഥാനത്ത് യുപി സ്കൂൾ തലത്തിൽ ആരംഭിക്കുന്ന ആദ്യ ജൂനിയർ ഐഎഎസ് കോച്ചിംഗ് സെന്ററിന്റെ പ്രവർത്തനങ്ങൾ അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു എംഎൽഎ.

.       വിദ്യാർഥികളിൽ ചെറുപ്പം മുതലേ വലിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളും വളർത്തുന്നതിനൊപ്പം രാജ്യത്തിന്റെ ഭരണസംവിധാനത്തെയും സാമൂഹിക യാഥാർഥ്യങ്ങളെയും അടുത്തറിയുന്ന തലമുറയെ രൂപപ്പെടുത്താൻ ഇത്തരം വിദ്യാഭ്യാസ സംരംഭങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജൂനിയർ ഐഎഎസ് കോച്ചിംഗ് സെന്ററിന്റെ ലോഞ്ചിംഗ് ഉദ്ഘാടനം വി.ടി. സൂരജ് എംഎൽഎ നിർവഹിച്ചു.

     മാനേജ്മെന്റ് കമ്മിറ്റി അംഗം കരിമ്പയിൽ അസീസ് ന്ലോഗോ നൽകിക്കൊണ്ട്പ്രകാശനം ചെയ്തു.യുപി വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ട് ആരംഭിച്ച പരിശീലനകേന്ദ്രം വിവിധ മത്സരപരീക്ഷകൾക്കും ഭാവിയിലെ സിവിൽ സർവീസ് പഠനത്തിനും ആവശ്യമായ അടിസ്ഥാനപരമായ അറിവുകളും കഴിവുകളും വളർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. വിദ്യാർഥികളുടെ കഴിവുകൾ നേരത്തെ തിരിച്ചറിയാനും അവരെ വലിയ ലക്ഷ്യങ്ങളിലേക്ക് ക്രമബദ്ധമായി നയിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

.   ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഫെമിന ടീച്ചർ അധ്യക്ഷത വഹിച്ചുഅത്തോളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സരിത, കെ എ കെഷമീർ അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുനീർ അഹമ്മദ്, സ്കൂൾ വെൽ വിഷർ കമ്മിറ്റി അംഗം റസാക്ക് കേളോത്ത്, മദ്റസ പി.ടി.എ പ്രസിഡന്റ് സി.കെ. അബ്ദുറഹിമാൻ,സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് മാരായ അബ്ദുൽ ബാസിത് , ഫസ്ന ബാഷിദ്ബഷീർ കനിയാർ വയലിൽ, മുഹമ്മദ് ചെട്യകണ്ടി, റഹീം കുട്ടോത്ത്, ടി.പി. അശോകൻ, കരീം പോളിക്കണ്ടി എന്നിവർ പ്രസംഗിച്ചു.സ്കൂൾ പ്രിൻസിപ്പാൾ കോമള ടീച്ചർ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പാൾ ജിഷ ടീച്ചർ നന്ദിയുംപറഞ്ഞു.ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത്ത് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.

.    വിദ്യാർഥികളെ ചെറുപ്പം മുതൽ തന്നെ വലിയ സ്വപ്നങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും നയിക്കുന്ന വിദ്യാഭ്യാസരീതിയുടെ ഭാഗമായിആസ്പിയർ കിഡ്സ് ജൂനിയർ ഐഎഎസ് കോച്ചിംഗ് സെന്റർ പ്രവർത്തിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

NDR news
21 Sep 2026 08:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents