വകയാട് ഹയർസെക്കൻഡറി സ്കൂളിൽ നാളെ എൻഎസ്എസ് ദിനാഘോഷവും തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും
സെപ്റ്റംബർ 24 എൻ എസ് എസ് ദിനാഘോഷത്തോടനുബന്ധിച്ച് വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ "തൂഫാൻ കമാൻഡോസ് " പ്രഖ്യാപനം ബാലുശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ നടത്തുന്നു
വാകയാട്: ക്ലാസ് മുറികളുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകാതെ, മണ്ണിനെയും മനുഷ്യനെയും അടുത്തറിഞ്ഞ്, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ കാഴ്ചപ്പാടുകൾ വിദ്യാർത്ഥികളുടെ മനസ്സകങ്ങളിൽ നിറച്ച് മുന്നോട്ട് സഞ്ചരിക്കുന്ന നാഷണൽ സർവീസ് സ്കീമിന് സെപ്റ്റംബർ 24 ന് 57 പിറന്നാൾ വർഷങ്ങൾ പൂർത്തിയാവുന്നു.
. നാഷണൽ സർവീസ് സ്കീം ദിനത്തോടനുബന്ധിച്ച് വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ നടത്തുന്നു. ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നാളെ രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ബാലുശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ എം മുഖ്യാതിഥിയായി പങ്കെടുക്കും

