ലഹരി വിമുക്ത കേരളത്തിനായി നടുവണ്ണൂരിൽ തൂഫാൻ കമാൻഡോസ്
എൻഎസ്എസ് വളണ്ടിയർമാരെ തൂഫാൻ കമാൻഡോകളാക്കുന്ന ചടങ്ങും ജനകീയ വാക്കത്തോണും നാളെ വൈകിട്ട് നടുവണ്ണൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്യുന്നു
നടുവണ്ണൂർ: കേരള സർക്കാർ ഈ വർഷം നടപ്പിലാക്കിയ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിൻ 'തൂഫാൻ'. പദ്ധതിയോട് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരെ ലഹരിക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാളികളായ 'തൂഫാൻ കമാൻഡോ"കളായി സജ്ജമാക്കുന്നതിനുള്ള സമഗ്രമായ കർമ്മപദ്ധതി നടപ്പിലാക്കുകയാണ്.
. ഈ പദ്ധതിയുടെ നടുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഉദ്ഘാടനം ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജ മുരളി നിർവ്വഹിക്കുന്നതാണ്.
. ഇതിന്റെ ഭാഗമായി എൻഎസ്എസ് ദിനമായ സെപ്റ്റംബർ 24ന് കർമ്മ ഘട്ടം - മെഗാ പരിപാടിയായിവൈകുന്നേരം 3.45 ന് വിദ്യാർത്ഥികളും ക്ഷണിതാക്കളും നടുവണ്ണൂർ ബസ് സ്റ്റാൻഡിൽ അണിനിരക്കുന്നു.
. ഈ ചടങ്ങിൽ വെച്ച് വിശിഷ്ടാതിഥികൾ ചേർന്ന് വോളണ്ടിയർമാർക്ക് ലോഗോ പതിച്ച ക്യാപ്പുകൾ അണിയിച്ച് തൂഫാൻ കമാൻഡോകളാക്കുന്നു. തൂഫാൻ കമാൻഡുകൾ ആയി പ്രഖ്യാപിച്ചതിനുശേഷം എൻഎസ്എസ് സന്ദേശം നൽകുന്നതാണ്. കൂടാതെ ജനകീയ ലഹരി വിരുദ്ധ പ്രതിജ്ഞയും കലാപരിപാടികളും ഇതിന്റെ ഭാഗമായി നടക്കുന്നതായിരിക്കും
. ഇതിനോടനുബന്ധിച്ച് നടുവണ്ണൂർ ടൗണിൽ ഒരു കിലോമീറ്റർ ദൂരത്തിലുള്ള ജനകീയ വാക്കോത്തൺ ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്.

