പഠനമുറി നിർമ്മിക്കുന്നതിന് ധനസഹായം
അഞ്ചു മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് രണ്ടുലക്ഷം രൂപ വരെ ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്.
തിരുവനന്തപുരം:പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കുന്നതിന് രണ്ടുലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
. സർക്കാർ/ എയ്ഡഡ്/ സ്‌പെഷ്യൽ/ ടെക്നിക്കൽ/ കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ച് മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള, 1,000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുകളിൽ താമസിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഒക്ടോബർ 19.

