headerlogo
education

പാലോറ എച്ച്എസ്എസിൽ എൻഎസ്എസ് ദിനാഘോഷവും തൂഫാൻ കമാൻഡോസ് പദ്ധതിയും

പാലോറ ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് വളണ്ടിയർമാർക്ക് ക്യാപ് നൽകി ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി നാസർ തൂഫാൻ കമന്റോസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

 പാലോറ എച്ച്എസ്എസിൽ എൻഎസ്എസ് ദിനാഘോഷവും തൂഫാൻ കമാൻഡോസ് പദ്ധതിയും
avatar image

NDR news

24 Sep 2026 09:15 PM

 

ഉള്ള്യേരി: സെപ്റ്റംബർ 24 നാഷണൽ സർവ്വീസ് സ്കീം ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ ലഹരിക്കെതിരെ നടപ്പിലാക്കുന്ന തൂഫാൻ കമന്റോസ് പദ്ധതിക്ക് പാലോറ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. ഈ പദ്ധതിയിലൂടെ പ്രത്യേക പരിശീലനം നേടിയ എൻഎസ്എസ് വളണ്ടിയേഴ്സ് സ്കൂൾ പരിസരത്തും, വീടുകൾക്ക് സമീപത്തും ലഹരിയുടെ ഉറവിടങ്ങൾ തടയുന്നതിലും ലഹരി വിരുദ്ധ ബോധവൽക്കരണങ്ങളിലും പങ്കാളികളാവുന്ന രൂഫാൻ കമാൻഡോകളായി പ്രവർത്തിക്കും.

.  തൂഫാൻ കമാൻഡോസ് പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി നാസർ വളണ്ടിയർമാർക്ക് തൂഫാൻ ക്യാപ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുഗമ ഹരിദാസ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ പുനത്തിൽ, സ്ഥിരം സമിതി അധ്യക്ഷ ബിന്ദു താനിക്കൽ, പിടിഎ പ്രസിഡണ്ട് ഇ എം ബഷീർ, പഞ്ചായത്ത് സെക്രട്ടറി സെൽവരത്നം, പ്രിൻസിപ്പൽ ടി.എ ശ്രീജിത്ത് എന്നിവർ ആശംസ അറിയിച്ചു. റീജിയണൽ കൺവീനർ എസ് ശ്രീചിത്ത് സ്വാഗതവും, പ്രോഗ്രാം ഓഫീസർ പി. വിനോദ് നന്ദിയും പറഞ്ഞു.

NDR news
24 Sep 2026 09:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents