വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും എൻഎസ്എസ് ദിനാചരണവും നടത്തി
സെപ്റ്റംബർ 24 എൻ എസ് എസ് ദിനത്തിൽ വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ വാക്കത്തോണും തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എം സുനിൽ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: സെപ്റ്റംബർ 24 എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് വാകയാട് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് ദിനാചരണവും ഓപ്പറേഷൻ തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബാലുശ്ശേരി എം സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
. സ്കൂൾ പ്രിൻസിപ്പൽ ഡോ പി ആബിദ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ വി പി ഗോവിന്ദൻകുട്ടി മാസ്റ്റർ തൂഫാൻ കമാൻഡോസ് ബാഡ്ജ് വളണ്ടിയർമാരെ അണിയിച്ചു. ബാലുശ്ശേരി ക്ലസ്റ്റർ കൺവീനർ എം സതീഷ് കുമാർ എൻഎസ്എസ് ദിന സന്ദേശം നൽകി. സ്കൂൾ പിടിഎ പ്രസിഡണ്ട് സി കെ പ്രദീപൻ, സ്റ്റാഫ് സെക്രട്ടറി ഇ കെ ബ്രിജിത്ത്, രമേഷ് സുദർശനം, ടി ആർ ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രബിന കെ സ്വാഗതവും വളണ്ടിയർ ലീഡർ മരിയ മധു നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ലഹരി വിരുദ്ധ വാക്കത്തോൺ,ലഹരി വിരുദ്ധ പ്രതിജ്ഞ,ഒപ്പു മരം, തൂഫാൻ ക്യാപ്പ് വിതരണം തുടങ്ങിയവയും നടന്നു.

