അത്തോളിയിൽ ലഹരിക്കെതിരെ തൂഫാൻ വാക്കത്തോൺ സംഘടിപ്പിച്ചു
അത്തോളി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും വാക്കത്തോണും സംഘടിപ്പിച്ചു .
അത്തോളി :ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അത്തോളിയിൽ എൻ.എസ്.എസ് ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ്, വിമുക്തി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ “തൂഫാൻ കമാൻഡോ വാക്കത്തോൺ” സംഘടിപ്പിച്ചു.
. വാർഡ് മെമ്പർ കെ. എം. രാജൻ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ എൻ. എസ്. എസ്. വൊളന്റീയേഴ്‌സ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി തൂഫാൻ കമാൻഡോകളായി ചുമതലയേറ്റു.തൂഫാൻ കമാൻഡോ ലോഗോ പതിച്ച തൊപ്പികൾ പി.ടി.എ.പ്രസിഡന്റ് ഷിജു.വി. എം. കൈമാറി.
. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മീന കെ. കെ., വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഫൈസൽ കെ. പി. എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.വൊളണ്ടിയർ ലീഡർമാരായ പവൻ,ആയിഷ എന്നിവർ എൻ.എസ്.എസ് ദിന സന്ദേശം നൽകി.ലഹരിക്കെതിരായ ബോധവൽക്കരണ സന്ദേശവുമായി എൻ.എസ്.എസ് വളണ്ടിയർമാരും അധ്യാപകരും തൂഫാൻ കമാൻഡോ വാക്കത്തോണിൽ പങ്കെടുത്തു

