headerlogo
education

കോക്കല്ലൂരിൽ നടക്കുന്ന ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു

ബാലുശ്ശേരി ഉപജില്ല സ്‌കൂൾ കലോത്സവം സ്വാഗതസംഘം രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മയിൽ കുറുമ്പൊയിൽ കോക്കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു.

 കോക്കല്ലൂരിൽ നടക്കുന്ന ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു
avatar image

NDR news

26 Sep 2026 07:31 AM

കോക്കല്ലൂർ: 2026 നവംബർ 9,10,11 തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടക്കുന്ന ബാലുശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണത്തിന്റെ ഉദ്ഘാടനം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മംഗൾദാസ് ത്രിവേണിയുടെ അധ്യക്ഷതയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ നിർവ്വഹിച്ചു.

.      ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സമീറ കുവ്വക്കാട്ടുമ്മൽ, ജില്ല പഞ്ചായത്ത് അംഗം പി.കെ.ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈശാഖ് കണ്ണോറ, കെ.ഷൈജു, വാർഡ് മെമ്പർ സി.കെ.രാജീവൻ, ഹെഡ് മാസ്റ്റർ കെ.എം മണി, എന്നിവർ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ.അബ്ദുൾ അസീസ് കലോത്സവത്തിന്റെ നടത്തിപ്പ് കാര്യങ്ങൾ വിശദീകരിച്ചു. പ്രിൻസിപ്പൽ എൻ.എം.നിഷ സ്വാഗതവും പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത നന്ദിയും പറഞ്ഞു.

.     കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മംഗൾ ദാസ് ത്രിവേണി ചെയർമാനായും പ്രിൻസിപ്പൽ എൻ.എം.നിഷ ജനറൽ കൺവീനറായും 201 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ചെയർമാൻന്മാരായി പതിനഞ്ചോളം സബ് കമ്മിറ്റികളും രൂപീകരിച്ചു. ചടങ്ങിൽ ബാലുശ്ശേരി ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ ജില്ല പഞ്ചായത്ത് അംഗം പി.കെ.ബാബു ഉപജില്ല വിദ്യാഭ്യാസ ഓഫീസർഎ.അബ്ദുൽ അസീസിന് നൽകി പ്രകാശനം ചെയ്തു.

NDR news
26 Sep 2026 07:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents