headerlogo
education

സ്കൗട്ട് രംഗത്ത് മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡ് ഉള്ള്യേരി സ്വദേശിക്ക്.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സിന്‍റെ സംസ്ഥാന മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡിന് ഉള്ള്യേരി കാഞ്ഞിക്കാവ് സ്വദേശി പി. നികേഷ് കുമാര്‍ അര്‍ഹനായി

 സ്കൗട്ട് രംഗത്ത് മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡ് ഉള്ള്യേരി സ്വദേശിക്ക്.
avatar image

NDR news

27 Sep 2026 07:03 PM

നടുവണ്ണൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സിന്‍റെ സംസ്ഥാന മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡിന് പി. നികേഷ് കുമാര്‍ അര്‍ഹനായി.

.    സ്കൗട്ടിംഗ് രംഗത്തെ മികവാര്‍ന്ന പ്രവര്‍ത്തന ങ്ങള്‍ക്കുള്ള  അംഗീകാരമാണ് മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡ്. തൃക്കുറ്റിശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബി പി ഓപ്പണ്‍ ഗ്രൂപ്പ് രൂപീകരിച്ച് നടവണ്ണൂര്‍, കോട്ടൂര്‍, പനങ്ങാട്, കൂട്ടാലിട, തൃക്കുറ്റിശ്ശേരി പ്രദേശങ്ങളിലെ നൂറുകണക്കിന് കുട്ടികളെ സ്കൗട്ടിംഗിന്‍റെ പുതുവഴിയിലേക്ക് നയിക്കുകയും ലോക്കല്‍ ജില്ലാ സംസ്ഥാന ക്യാമ്പുകള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്തുവരുന്നു. 

.    2010 സ്കൗട്ടിംഗിലെ ഏറ്റവും ഉയര്‍ന്ന പരിശീലനമായ ഹിമാലയ വുഡ്ബാഡ്ജ് പൂര്‍ത്തിയാക്കി. 2011 ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂണിറ്റിനുള്ള ഉപരാഷ്ട്രപതി അംഗീകാരം ലഭിച്ച യൂണിറ്റ് ലീഡറാണ്.

.   ഉള്ള്യേരി കാഞ്ഞിക്കാവ് സ്വദേശിയായ നികേഷ് കുമാര്‍ ഇപ്പോള്‍ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സിന്‍റെ ജില്ലാസെക്രട്ടറിയാണ്‌.

.      2026 സെപ്തംബര്‍ 29 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങും.

NDR news
27 Sep 2026 07:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents