ബാലുശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം ഇന്ന് തുടങ്ങും
ബാലുശ്ശേരി ഉപജില്ലാ ശാസ്‌ത്രോത്സവം ഇന്നും നാളെയും കുട്ടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ
ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ലാ ശാസ്‌ത്രോത്സവം 2026 ഇന്നും നാളെയും കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് നടക്കും.
. കുട്ടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുന്നശ്ശേരി എ.യു.പി. സ്‌കൂള്‍, എ.എം.എല്‍.പി. സ്‌കൂള്‍ പാലങ്ങാട്, ഹിദായത്തുല്‍ സിബിയാന്‍ മദ്രസ, ഇംപള്‍സ് ട്യൂഷന്‍ സെന്റര്‍ എന്നിവിടങ്ങളിലായാണ് വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നത്.
. ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് എം. എല്‍ എ അഡ്വ. വിദ്യാബാലകൃഷ്ണന്‍ തിരി തെളിയിക്കും. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി., പ്രവൃത്തിപരിചയം തുടങ്ങിയ മേഖലകളിലെ മത്സരങ്ങളില്‍ പങ്കെടുക്കും.
. ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നാലായിരത്തോളം വിദ്യാര്‍ഥികളും അധ്യാപകരും ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കും. വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളുടെ ഏകോപനത്തിനായി അധ്യാപകരെയും വിവിധ കമ്മിറ്റികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
. സെപ്റ്റംബര്‍ 29ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം നിനു ഉദ്ഘാടനം നിര്‍വഹിക്കും.വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്യും. ശാസ്ത്ര-സാങ്കേതിക മേഖലകളോടുള്ള വിദ്യാര്‍ഥികളുടെ താല്‍പര്യം വളര്‍ത്തുന്നതിനും അവരുടെ സര്‍ഗാത്മകവും ശാസ്ത്രീയവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്‌ത്രോത്സവം വേദിയാകും.

