headerlogo
education

ജില്ലയിൽ മികവിൽ ഒന്നാമതായി കോക്കല്ലൂർ എൻ.എസ്.എസ് യൂണിറ്റ്

എൻ എസ് എസ് യൂണിറ്റിന് ലഭിച്ച പുരസ്കാരം എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങി

 ജില്ലയിൽ മികവിൽ ഒന്നാമതായി കോക്കല്ലൂർ  എൻ.എസ്.എസ്  യൂണിറ്റ്
avatar image

NDR news

29 Sep 2026 07:08 AM

കോക്കല്ലൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാഗം നാഷണൽ സർവീസ് സ്കീം ജില്ലാതലത്തിൽ മികച്ച യൂണിറ്റിനുള്ള പുരസ്കാരം കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന് ലഭിച്ചു. എലത്തൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് വിദ്യബാലകൃഷ്ണനിൽ നിന്ന് പ്രിൻസിപ്പൽ എൻ.എം.നിഷ, പ്രോഗ്രാം ഓഫീസർ കെ.ആർ.ലിഷ,  എൻ.എസ്.എസ്  വളണ്ടിയർമാരായ വേദ രാജീവ്, എം.ആർ. ശ്രീലക്ഷ്മി, ഘനശ്യാം എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

.   ഹയർ സെക്കന്ററി സ്റ്റേറ്റ് കോഡിനേറ്റർ  ഡോ. എസ്. സന്തോഷ്കുമാർ മുഖ്യാതിഥിയായ പരിപാടിയിൽ റീജനൽ പ്രോഗ്രാം കോഡിനേറ്റർ എസ്.ശ്രീചിത്ത്,ക്ലസ്റ്റർ കൺവീനർ കെ.പി.അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.ജൈവകൃഷി വ്യാപനം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, വയനാട് പുനരധിവാസം, ഉപജീവനം, ചെണ്ടുമല്ലി കൃഷി, വായനശാല ശാക്തീകരണം എന്നിവ മികച്ച രീതിയിൽ സംഘടിപ്പിച്ചതിനാണപുരസ്കാരം.

NDR news
29 Sep 2026 07:08 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents