സ്‌കൂൾ ശാസ്ത്ര മേള ലോഗോപ്രകാശനം ചെയ്തു
അത്തോളി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം ഡോ.നിസാർ ചേലേരി നടത്തി
അത്തോളി:ഒക്ടോബർ 7, 8 തിയ്യതികളിൽ അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി സബ്ജില്ലാ ശാസ്ത്ര മേളയുടെ ലോഗോ പ്രകാശനം ചെയ്തു. എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഡോ.നിസാർ ചേലേരി പ്രകാശന കർമ്മം നിർവ്വഹിച്ചു. മേളയില്‍ ഉപജില്ലയിലെ 73 സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം പ്രതിഭകൾ 261 ഇനങ്ങളിലായി മാറ്റുരയ്ക്കും.
. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ എസ് അനിൽകുമാർ, എ ഇ ഒ. മഞ്ജു കെ , എച്ച് എം ഫോറം കൺവീനർ എൻ ഡി പ്രജീഷ്, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മീന കെ കെ , വി എച്ച് എസ് സി പ്രിൻസിപ്പൽ ഫൈസൽ കെ.പി, ഹെഡ് മിസ്ട്രസ് പ്രസീജ എം, പി ടി എ പ്രസിഡണ്ട് ഷിജു വി എം , ജി എം യു പി സ്‌കൂൾ ഹെഡ് മിസ്ട്രസ് സിന്ധു, ബഷീർ വടക്കയിൽ, പബ്ലിസിറ്റി കൺവീനർ സിറാജ് ഇയ്യഞ്ചേരി എന്നിവർ പങ്കെടുത്തു.

