headerlogo
education

25 മെന്റലിസ്റ്റുകൾക്ക് ലോക റെക്കോർഡ് അംഗീകാരം

കോഴിക്കോട് കെ ജെ പി അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കിയ 25 മെന്റലിസ്റ്റുകൾക്ക് ലോക റെക്കോർഡ് അംഗീകാരം ലഭിച്ചു.

 25 മെന്റലിസ്റ്റുകൾക്ക് ലോക റെക്കോർഡ് അംഗീകാരം
avatar image

NDR news

29 Sep 2026 12:35 PM

കോഴിക്കോട് : കെ ജെ പി അക്കാദമിയിലെ 25 മെന്റലിസ്റ്റുകൾക്ക് ലോക റെക്കോർഡ് അംഗീകാരം.

.     മെന്റലിസം രംഗത്ത് KJP അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക റെക്കോർഡ് KJP അക്കാദമിയിൽ പരിശീലനം നേടിയ 25 മെന്റലിസ്റ്റുകൾ ഒരുമിച്ച് പങ്കെടുത്ത് 2026ലെ Arabian World Records നു അംഗീകാരം നേടി. 

.     “Most Mentalists of KJP Academy” എന്ന വിഭാഗത്തിലാണ് റെക്കോർഡ് നേട്ടം രേഖപ്പെടുത്തിയത്. ഒരേ അക്കാദമിയിൽ പരിശീലനം നേടിയ മെന്റലിസ്റ്റുകൾ ഒരുമിച്ച് അവതരിപ്പിച്ച വ്യത്യസ്തമായ പ്രകടനത്തിനാണ് അംഗീകാരം.

.      കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് റെക്കോർഡ് ലഭിച്ചത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നുള്ളവർക്കൊപ്പം ചെന്നൈയിൽ നിന്നുള്ള KJP അക്കാദമിയിലെ വിദ്യാർത്ഥികളും ഈ ചരിത്രനേട്ടത്തിൽ പങ്കാളികളായി. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ മെന്റലിസ്റ്റുകൾ ഒരുമിച്ച് ഒരു വേദിയിൽ അണിനിരന്നത് പരിപാടിയുടെ പ്രത്യേകതയായി.

.      KJP അക്കാഡമി ഡയറക്ടർ കെ.ജെ. പോൾl ആണ് റെക്കോർഡ് ശ്രമത്തിന് നേതൃത്വം നൽകിയത്. കുന്നമംഗലം മുൻ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ മുൻ പ്രിൻസിപ്പൽഎന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ SIEMAT ഫാക്കൽറ്റി കൂടിയാണ് . ഇദ്ദേഹം വിദ്യാഭ്യാസരംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും പരിശീലനരംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വിവിധ ലോക റെക്കോർഡുകളും സംസ്ഥാന അധ്യാപക അവാർഡ് ഉൾപ്പെടെ എട്ട് മറ്റു പുരസ്കാരങ്ങളും നേടിയിട്ടുള്ള കെ ജെ പോളിന്റെ നേതൃത്വത്തിലാണ് KJP അക്കാദമി പ്രവർത്തിക്കുന്നത്.

.      മെന്റലിസം, ഹിപ്നോട്ടിസം, മൈൻഡ് പവർ, മോട്ടിവേഷൻ തുടങ്ങിയ മേഖലകളിൽ അദ്ദേഹം പരിശീലനം നൽകുന്നു . KJP അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ ലോക റെക്കോർഡ് വേദിയിൽ അവതരിപ്പിക്കാനുള്ള അവസരമാണ് ഈ നേട്ടത്തിലൂടെ ലഭിച്ചത്.

.     റെക്കോർഡ് ശ്രമത്തിന്റെ വിജയത്തിൽ പങ്കെടുത്ത 25 മെന്റലിസ്റ്റുകളെയും KJP അക്കാദമി അധികൃതർ അഭിനന്ദിച്ചു. ഒരേ അക്കാദമിയിൽ പരിശീലനം നേടിയ മെന്റലിസ്റ്റുകൾ ഒരുമിച്ച് ലോക റെക്കോർഡിന്റെ ഭാഗമായത് KJP അക്കാദമിയുടെ പരിശീലന മികവിനുള്ള അംഗീകാരമാണെന്ന് സംഘാടകർ അറിയിച്ചു.

.     കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മെന്റലിസ്റ്റുകളെ ഒരുമിച്ച് അണിനിരത്തി ലോക റെക്കോർഡ് നേട്ടം കൈവരിച്ച KJP അക്കാദമിയുടെ ഈ സംരംഭം മെന്റലിസം പരിശീലനരംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്. കൊല്ലം ബിജുകുമാർ സാറിന്റെ മെന്റലിസം ഷോയും ജെറീഷിന്റെ മിമിക്സും പ്രോഗ്രാമിനു മിഴിവേകി.

NDR news
29 Sep 2026 12:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents