headerlogo
education

വിദ്യാർഥികളുടെ തമ്മിലടി തടയാനെത്തിയ പ്രിൻസിപ്പൽക്കും കിട്ടി അടി

ഇൻസ്റ്റഗ്രാം റീൽസിനെചൊല്ലി നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംസ്ഥാനപാതയിൽ സംഘർഷം

 വിദ്യാർഥികളുടെ  തമ്മിലടി  തടയാനെത്തിയ പ്രിൻസിപ്പൽക്കും കിട്ടി അടി
avatar image

NDR news

30 Sep 2026 10:34 AM

പേരാമ്പ്ര: ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരണവുമായി ബന്ധപ്പെട്ട തർക്കം ഒടുവിൽ നടുറോഡിലെ കൂട്ടയടിയിൽ കലാശിച്ചു. സംസ്ഥാനപാതയിൽ വെള്ളിയൂർ ജംഗ്ഷനിൽ യൂണിഫോമിലുള്ള പ്ലസ് ടു വിദ്യാർഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തമ്മിലായിരുന്നു സംഘർഷം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനുള്ള റീൽസ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പിന്നീട് അടിയിലും തിരിച്ചടിയിലും എത്തിയത്. വിദ്യാർഥികൾ നടുറോഡിൽ ഏറ്റുമുട്ടിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടായി. നാട്ടുകാരും അധ്യാപകരും ചേർന്നാണ് സംഘർഷം ഒഴിവായത് . ഇതിനിടയിൽ സംഘർഷം തടയാൻ എത്തിയ പ്രിൻസിപ്പാളിനും അടി കിട്ടി. സംഭവത്തിൽ പേരാമ്പ്ര പോലീസ് സംഘർഷത്തിന് നേതൃത്വം നൽകിയ കുട്ടികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

NDR news
30 Sep 2026 10:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents