headerlogo
education

വാകയാട് എച്ച്എസ്എസിൽ "മക്കളെ അറിയാം" ശില്പശാല

വാകയാട് എച്ച്.എസ്.എസിൽ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി "മക്കളെ അറിയാം" ശിൽപശാല നടത്തി

 വാകയാട് എച്ച്എസ്എസിൽ
avatar image

NDR news

30 Sep 2026 08:59 PM

വാകയാട്: കൗമാരക്കാരായ കുട്ടികളുടെ മാനസികവും ശാരീരികവുമായ മാറ്റങ്ങളെ അടുത്തറിയാനും അവരുമായി ആരോഗ്യകരമായ ആശയവിനിമയം വളർത്തിയെടുക്കാനുമായി വാകയാട് ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'മക്കളെ അറിയാം' ശില്പശാല സംഘടിപ്പിച്ചു.

​       ഇന്നത്തെ കാലത്ത് കുട്ടികൾ നേരിടുന്ന മാനസിക വെല്ലുവിളികളും അവയോട് രക്ഷിതാക്കൾ ഏതു വിധം പ്രതികരിക്കണമെന്നതിനെക്കുറിച്ചും ശില്പ ശാലയിൽ ചർച്ചകൾ നടന്നു. ഡോ. ഷിബു ചെറുക്കാടിന്റ നേതൃത്വത്തിൽ നടന്ന ശില്പശാല പ്രിൻസിപ്പൽ ഡോ പി ആബിദ ഉദ്ഘാടനം ചെയ്തു.

      സൗഹൃദ ക്ലബ്ബ് കൺവീനർ രാഖി പി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബ്രിജിത്ത് ഇ കെ, രമേഷ് സുദർശനം, രേഷ്മ പി പി എന്നിവർ സംസാരിച്ചു

NDR news
30 Sep 2026 08:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents