റിവൈവ് നവജീവനം പദ്ധതിയുടെ ഡി ആർ ജി ട്രൈനിംഗിന് തുടക്കം
സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'റീവൈവ് നവജീവനം' പദ്ധതിയുടെ കോഴിക്കോട് ജില്ലയിലെ ഡി.ആർ.ജി മാർക്കുള്ള ദ്വിദിന ട്രൈനിംഗ് ഡോ. നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്:പ്രാഥമികതലത്തിൽ നിന്ന് തന്നെ മലയാളത്തിലും ഇംഗ്ലീഷിലും ഭാഷാനൈപുണ്യം നേടാനും ഗണിതത്തിൽ താല്പര്യം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് തുടക്കം കുറിച്ച സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'റീവൈവ് നവജീവനം' പദ്ധതിയുടെ കോഴിക്കോട് ജില്ലയിലെ ഡി.ആർ.ജി മാർക്കുള്ള ദ്വിദിന ട്രൈനിംഗിന് കോഴിക്കോട് പ്രൊവിഡൻസ് എച്ച്. എസ് ൽ തുടക്കമായി .15 ബി.ആർസികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗണിതം,ഇംഗ്ലീഷ്, മലയാളം പഠിപ്പിക്കുന്ന 45 എൽ പി അധ്യാപകരും 45 UP സ്‌കൂൾ അധ്യാപകരുമാണ് ട്രൈനിംഗിൽ പങ്കെടുക്കുന്നത് .
. സർവ്വശിക്ഷ കോഴിക്കോടിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനം എസ്. എസ്.കെ കോഴിക്കോട് പ്രൊജക്ട് കോർഡിനേറ്റർ ഡോ:നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു.ഡി.പി.ഒ ഡോ : സെബാസ്റ്റ്യൻ ജോൺ അധ്യക്ഷത വഹിച്ചു..പരിപാടിയിൽ ഡയറ്റ് പ്രിൻസിപ്പാൾ ഡോ :യു.കെ അബദുനാസർ മുഖ്യപ്രഭാഷണം നടത്തി പരിപാടിയിൽ പ്രൊവിഡൻസ് സ്‌കൂൾ എച്ച്. എം സിസ്റ്റർ മിനിഷ ഡി.പി.ഒ ഷെമിം അഹമ്മദ്എന്നിവർ സംസാരിച്ചു. ട്രൈനിംഗ് കോർഡിനേറ്റർ ഡി.പി.ഒ മുസ്തഫ പാലോളി സ്വാഗതവും ഡി.പി.ഒ ഷെമീർ പി നന്ദിയും പറഞ്ഞു.
. വിദ്യാലയതലത്തിൽ നടത്തുന്ന പ്രായോഗിക പരിശീലനത്തിലൂടെ കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാറിന്റെ നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രശിക്ഷ കേരളം നടപ്പിലാക്കുന്ന നൂതന പഠനപോഷണ പദ്ധതിയാണിത്. സംസ്ഥാനത്തെ എൽ.പി, യു.പി സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ കോവിഡിന് ശേഷമുണ്ടായ അലസതയും കണ്ടുവരുന്ന അശ്രദ്ധയും മലയാളം, ഇംഗ്ലീഷ്, ഗണിതം അടിസ്ഥാനവിഷയങ്ങളിലെ പഠന പിന്നാക്കാവസ്ഥയും പരിഹരിക്കുകയെന്ന പ്രധാന ലക്ഷ്യത്തോടെ തുടക്കകുറിച്ചതാണ് പദ്ധതി. കുട്ടികളിലെ ഗണിത-ഭാഷാ ശേഷി മെച്ചപ്പെടുത്തി അവരെ അടിസ്ഥാനതലത്തിൽ ശക്തരാക്കുകയാണ് ലക്ഷ്യം. പ്രത്യേക മോഡ്യൂളുകളിലൂടെ മികച്ച അധ്യാപന രീതിയിലേക്ക് പ്രാപ്തരാക്കി വിദ്യാഭ്യാസ മൂല്യം ഉയർത്താനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
. എൽ.പി, യു.പി തലത്തിൽ മൂന്ന്, നാല് ക്ലാസ് വിദ്യാർത്ഥികളുടെ ഗണിതബോധനശേഷി വർദ്ധിപ്പിച്ച് ദൈനംദിന പ്രശ്നപരിഹാരത്തിനും ഗണിതാ സ്വാദനത്തിനും മലയാളം, ഇംഗ്ലീഷ് ഭാഷാ പോഷണത്തിനും ഉപകരിക്കുന്ന രീതിയിലാണ് സമഗ്രശിക്ഷ കേരളം റീവൈവ് നവജീവനം പദ്ധതി വ്യാപിപ്പിക്കുന്നത്. കുട്ടികൾക്കിടയിലെ പരിമിതികൾ പരിഹരിച്ച് തുടർപഠനത്തിന് അനുയോജ്യമായ പഠനനിലവാരത്തിലേക്ക് ഉയർത്താൻ ഗണിതാസ്വാദന ഭാഷാപോഷണ പരിശീലന പരിപാടികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. എൽ.പി, യു.പി ക്ലാസുകളിലെ വിദ്യാർത്ഥികളിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിൽ അനുഭവപ്പെടുന്ന പരിമിതികൾ പൂർണ്ണമായും പരിഹരിച്ച് തുടർപഠനം മികച്ച നിലവാരത്തിലേക്ക് അനായാസകരമാക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യം. മികച്ച ആസൂത്രണവും പ്രവൃത്തിപഥത്തിൽ മുൻവർഷങ്ങളിലായ തുടർച്ചയായ കൃത്യമായ മോണിറ്ററിംഗുമായി പദ്ധതി വിജയകരമായി പൂർത്തിയാക്കാനുള്ള കർമ്മപരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
. മലയാളം, ഇംഗ്ലീഷ്, ഗണിതം നിശ്ചിത കാലയളവിൽ പൂർത്തിയാക്കി രണ്ടാം പാദവാർഷിക പരീക്ഷയിൽ തന്നെ പ്രവർത്തനങ്ങളുടെ ഫലപ്രദമാക്കുന്ന രീതിയിലാണ് റീവൈവ് നവജീവനം പദ്ധതി. സംസ്ഥാനതലത്തിൽ പരിശീലനം ലഭിച്ച റിസോർസ് ഗ്രൂപ്പും,എസ്.എസ്.കെ ജില്ല പ്രോജക്ട് ഓഫീസർർമാരും ജില്ലാതല പരിശീലനത്തിന് നേതൃത്വം നൽകും.തുടർന്ന് ഡി ആർജിമാരുടെ നേതൃത്വത്തിൽ BRC തലത്തിൽ പരിശീലനം നടക്കുംഅധ്യാപകർക്ക് പരിശീലനം നൽകാൻ മികച്ച റിസോഴ്സ് ഗ്രൂപ്പിനെ രൂപപ്പെടുത്തുന്നതോടൊപ്പം നിലവിലെ ബിആർസി ട്രെയിനർ, കോ-ഓർഡിനേറ്റർമാർക്ക് പരിശീലനവും നൽകും.

