headerlogo
education

എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

ഗാന്ധിജയന്തി ദിനത്തിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തനവും നടത്തി

 എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു
avatar image

NDR news

02 Oct 2026 07:54 PM

നടുവണ്ണൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവണ്ണൂർ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചനയും ശുചീകരണ പ്രവർത്തനങ്ങളും നടത്തി എൻഎസ്എസ് വളണ്ടിയർ അനന്യ ആർ. ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി. തുടർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. വയോജന ദിനാചരണത്തിന്റെ ഭാഗമായി മൂന്ന് പതിറ്റാണ്ടായി സ്കൂളിലെ പാചക തൊഴിലാളിയായി വിരമിച്ച സരോജിനിയമ്മയെ സന്ദർശിച്ചു.

.    പ്രിൻസിപ്പൾ ഇ കെ ഷാമിനി, പി.ടി.എ പ്രസിഡണ്ട് സത്യൻ കുളിയാപൊയിൽ, പ്രോഗ്രാം ഓഫീസർ ജഷിത ടീച്ചർ, അധ്യാപകൻ എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു

NDR news
02 Oct 2026 07:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents