headerlogo
education

"ഗാന്ധിപ്രണാമം" കോക്കല്ലൂർ ഹയർ സെക്കൻ്ററി സ്കൗട്ടുകൾ സ്‌കൂൾ മുറ്റത്ത് ദൃശ്യരൂപമൊരുക്കി

ഗാന്ധിജയന്തി ദിനത്തിൽ കോക്കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂൾ സ്കൗട്ടുകൾ സ്‌കൂൾ മുറ്റത്ത് "ഗാന്ധി പ്രണാമം" പരിപാടിയുടെ ഭാഗമായി ദൃശ്യരൂപം ഒരുക്കി

avatar image

NDR news

02 Oct 2026 09:10 PM

ബാലുശ്ശേരി : ഗാന്ധിജയന്തി ദിനത്തിൽ കോക്കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ ഹയർ സെക്കൻ്ററി വിഭാഗത്തിലെ 13th താമരശ്ശേരി എച്ച്.എസ്.എസ് സ്കൗട്ട് ട്രൂപ്പ് രാഷ്ട്രപിതാവിന് പ്രണാമം അർപ്പിച്ചു. "ഗാന്ധി പ്രണാമം" എന്നു പേരിട്ട പ്രത്യേക പരിപാടിയിൽ സ്‌കൂൾ മുറ്റത്ത് ഗാന്ധിദൃശ്യരൂപംഒരുക്കി. പൂക്കളാലും ഇലകളാലും ഒരുക്കിയ ഹൃദയരൂപത്തിനകത്ത്  നിറയെ ഗാന്ധിജിയുടെ നിറപ്പകിട്ടുള്ള വിവിധ ചിത്രങ്ങൾ നിരത്തിവച്ച് ചുറ്റും സ്കൗട്ട് യൂണിഫോമിൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ മുഴുവൻ സ്കൗട്ടുകളും അണിനിരന്നു കൊണ്ടാണ് ഹൃദയപ്രണാമം ദൃശ്യരൂപമൊരുക്കിയത്. പരിപാടിക്ക് സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്തും ട്രൂപ്പ് ലീഡർ സഹജ് വിനോദും നേതൃത്വം നൽകി.

NDR news
02 Oct 2026 09:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents