headerlogo
education

വാകയാട് എച്ച് എസ് എസിൽ ഗാന്ധിജയന്തി ദിനം സമുചിതമായ ആഘോഷിച്ചു

രാഷ്ട്രപിതാവിനെ സ്മരിച്ച് "ശുചിത്വമാണ് സേവനം"പദ്ധതിയുമായി വാകയാട് ഹയർ സെക്കൻഡറി സ്കൂൾ

 വാകയാട് എച്ച് എസ് എസിൽ ഗാന്ധിജയന്തി ദിനം സമുചിതമായ ആഘോഷിച്ചു
avatar image

NDR news

03 Oct 2026 08:31 AM

​വാകയാട്: സത്യവും അഹിംസയും ലോകത്തിന് പകർന്നുനൽകിയ മഹാത്മാഗാന്ധിയുടെ ജന്മവാർഷികം വിപുലമായ പരിപാടികളോടെ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്, റേഞ്ചേഴ്സ്, നാഷണൽ സർവീസ് സ്കീം, എൻ സി സി എന്നിവയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

.       സ്കൂൾ ക്യാമ്പസും പരിസരപ്രദേശവും ശുചീകരിച്ചതോടൊപ്പം ഗാന്ധി ചിത്രരചന, ഓർമ്മമരം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. എം സതീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശശി ശബാന, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ തൃഗുണൻ മാസ്റ്റർ, സി കെ അശോകൻ മാസ്റ്റർ, കെ സി സജന , മഞ്ജു എൻ , ഫൈസൽ എൻ കെ, സരിത വി കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റേഞ്ചർ ലീഡർ പ്രവിഷ ടി കെ സ്വാഗതവും പ്രോഗ്രാം ഓഫീസർ രബിന കെ നന്ദിയും പറഞ്ഞു.

NDR news
03 Oct 2026 08:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents