സി എച്ച് പ്രതിഭ ക്വിസ് സീസൺ മത്സരം നടത്തി
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സി എച്ച് പ്രതിഭ ക്വിസ് സീസൺ 8 കൊയിലാണ്ടി ഉപജില്ല മത്സരം നടത്തി
കൊയിലാണ്ടി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ സംസ്ഥാനതലം വരെ നടക്കുന്ന സി. എച്ച് പ്രതിഭ ക്വിസ്സ് സീസൺ എട്ട്, വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. കേരളത്തിൻ്റെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സ്പീക്കർ, പാർലമെൻ്റ് അംഗം, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ഭരണ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച മർഹൂം സി എച്ച് മുഹമ്മദ് കോയയുടെ സ്മരണാർത്ഥമാണ് പ്രതിഭ ക്വിസ്സ് സംഘടിക്കുന്നത്. എൽ പി, യു പി, ഹൈസ്‌കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ സ്‌കൂൾ, ഉപജില്ല, ജില്ലാ സംസ്ഥാന തലങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടക്കുന്നു.വിവിധ സ്‌കൂളുകളിൽ നിന്നായി നൂറോളം പ്രതിഭകൾ പങ്കെടുത്ത കൊയിലാണ്ടി ഉപജില്ല മത്സരത്തിൽ എൽ പി വിഭാഗത്തിൽ കുറുവങ്ങാട് സെൻട്രൽ യു .പി സ്കൂളിലെ ലക്ഷ്മി വസുന്ധര ഒന്നാം സ്ഥാനവും വിദ്യാതരംഗിണി സ്‌കൂളിലെ അദ്രിനാഥ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൊല്ലം യു.പിയിലെ മിത്ര രൂപേഷിനാണ് മൂന്നാം സ്ഥാനം.

