ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ആയി നസീർ ആനേരി ചുമതലയേറ്റു.
എസ് എസ് കെ പേരാമ്പ്ര ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ആയി ചുമതലയേറ്റ നസീർ ആനേരി ക്കുള്ള സ്വീകരണ ചടങ്ങ് മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ :എസ് എസ് കെ പേരാമ്പ്ര ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്ററായി നസീർ ആനേരി ചുമതലയേറ്റു .പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെൻറ റിൽ നടന്ന സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ തണ്ടോറ അധ്യക്ഷതവഹിച്ചു .പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ് ലിയ പൊന്നാടയണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജൻ മരുതേരി ,ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സമീറാ വാഴയിൽ, കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി ,മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സി പി അസീസ് മാസ്റ്റർ , യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂർ,കെ എസ് ടി യു ജില്ലാ സെക്രട്ടറിമാരായ അഷ്റഫ് തറമ്മൽ, എൻ കെ സാലിം കെ എസ് ടി യു പേരാമ്പ്ര സബ് ജില്ലാ പ്രസിഡണ്ട് റഷീദ് പാണ്ടിക്കാട്, ജനറൽസെക്രട്ടറി ആസിഫ് നൊച്ചാട് കെ പി എസ് ടി എ ജില്ലാ സെക്രട്ടറി സുരേഷ് മാസ്റ്റർ , അനുഷ ടീച്ചർ, അസീസ് നരിക്കില കണ്ടി. റസാഖ് കരിമ്പിൻ പൊയിൽ, പ്രകാശൻ കന്നാടി , എസ് ജെ സജീവ് കുമാർ, സമീർ എടവരാട് വി.പി ഇബ്രാഹിം മാസ്റ്റർ, ഉബൈദ് വാഴയിൽ സംസാരിച്ചു.

