headerlogo
education

എൻ ഐ ടി യിൽ സാങ്കേതിക മാനേജ്മെന്റ് ഫെസ്റ്റ് "തത്വ 26" തുടങ്ങി

കോഴിക്കോട് എൻ.ഐ.ടി സാങ്കേതിക-മാനേജ്‌മെന്റ് ഫെസ്റ്റിവലായ തത്വ ’26-ന്റെ സിൽവർ ജൂബിലി പതിപ്പിന് സോഹോ എച്ച്.ആർ ലീഡർ ചാൾസ് ഗോഡ്‌വിൻ ഉദ്ഘാടനം ചെയ്തു.

 എൻ ഐ ടി യിൽ സാങ്കേതിക മാനേജ്മെന്റ് ഫെസ്റ്റ്
avatar image

NDR news

10 Oct 2026 05:31 PM

കോഴിക്കോട്: എൻ.ഐ.ടി കാലിക്കറ്റിന്റെ വാർഷിക സാങ്കേതിക-മാനേജ്‌മെന്റ് ഫെസ്റ്റിവലായ തത്വ ’26-ന്റെ സിൽവർ ജൂബിലി പതിപ്പിന് തുടക്കമായി. ഒക്ടോബർ 9 മുതൽ 11 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവൽ സോഹോ എച്ച്.ആർ ലീഡർ ചാൾസ് ഗോഡ്‌വിൻ ഉദ്ഘാടനം ചെയ്തു.

.        എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. റെക്കാ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി പ്രശാന്ത് പിള്ള വിശിഷ്ടാതിഥിയായി‘അസ്റ്റീരിയ’ എന്ന ബഹിരാകാശ പ്രമേയത്തിൽ ഒരുക്കിയ ഫെസ്റ്റിവലിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 80,000-ത്തിലധികം വിദ്യാർഥികളും സന്ദർശകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഉദ്ഘാടനദിനത്തിൽ റോബോ വാർ മത്സരവും ജോസഫ് അന്നംകുട്ടി ജോസിന്റെ ടോക്ക് ഷോയും ശ്രദ്ധേയമായി. സാങ്കേതിക-മാനേജ്‌മെന്റ് മത്സരങ്ങൾ, സംരംഭകത്വ ശിൽപശാലകൾ, സാംസ്കാരിക പരിപാടികൾ എന്നിവ തുടർന്നുള്ള ദിവസങ്ങളിലും നടക്കും.

NDR news
10 Oct 2026 05:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents