പേരാമ്പ്ര ഉപജില്ലാ കലോത്സവം ലോഗോ ക്ഷണിക്കുന്നു
പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ഉപജില്ലാ കലോത്സവത്തിന് മത്സരാടിസ്ഥാനത്തിൽ ലോഗോ ക്ഷണിക്കുന്നു
പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിനായി സ്കൂൾ കലോത്സവത്തിന്റെ തനിമയും സാംസ്കാരിക പൈതൃകവും കലാപരമായ മികവും പ്രതിഫലിപ്പിക്കുന്ന ലോഗോകൾ ക്ഷണിക്കുന്നു.
വിദ്യാർഥികൾക്കും കലാസ്നേഹികൾക്കും പൊതുജനങ്ങൾക്കും ലോഗോകൾ സമർപ്പിക്കാവുന്നതാണ്.വിദഗ്ധ സമിതി തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോയായി പരിഗണിക്കുന്നതാണ്.ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി: 17/10/2026 .സമർപ്പിക്കേണ്ട വിലാസം / ബന്ധപ്പെടേണ്ട വ്യക്തി:അഖിലേഷ് പി, കൺവീനർ (പബ്ലിസിറ്റി കമ്മിറ്റി),നടുവണ്ണൂർ എച്ച് എസ് എസ് , വാകയാട് – 673 614ഇമെയിൽ: akhileshmadavoor1@gmail.com കലോത്സവത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സർഗാത്മക പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നു.

