ഇന്നത്തെ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി
ഇടുക്കി ജില്ലയിൽ ഹർത്താൽ നടക്കുന്നതിനാൽ ഇന്നു നടത്താനിരുന്ന പ്ലസ് വൺ, എം ജി സർവ്വകലാശാല പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന പ്ലസ് വൺ സപ്ലിമെന്ററി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ നാളത്തെ പരീക്ഷ ടൈം ടേബിൾ അനുസരിച്ചു തന്നെ നടക്കുമെന്നു ഹയർസെക്കൻഡറി പരീക്ഷ സെക്രട്ടറി കെ.മാണിക്യരാജ് അറിയിച്ചു.
. ഇന്നു നടത്താനിരുന്ന പരീക്ഷകൾ എംജി സർവകലാശാല മാറ്റിവച്ചു. പുതുക്കിയ തീയതി വെമ്പ് സൈറ്റിൽ അറിയിക്കും. ഇടുക്കി ജില്ലയിൽ ഹർത്താൽ നടക്കുന്നത് കൊണ്ടാണ് ഇന്നത്തെ പരീക്ഷ മാറ്റിയത് .

