headerlogo
education

പി. സി. സിറാജ് മാസ്റ്റർ എൻ.എസ്.എസ്. റീജിയണൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ

നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യോളജി അധ്യാപകനായ പി സി മുഹമ്മദ് സിറാജ് നിയമിതനായി.

 പി. സി. സിറാജ് മാസ്റ്റർ എൻ.എസ്.എസ്. റീജിയണൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ
avatar image

NDR news

19 Oct 2026 10:20 AM

കോഴിക്കോട്: നാഷണൽ സർവീസ് സ്കീമിന്റെ (NSS) വയനാട്, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് റീജിയണൽ പ്രോഗ്രാം കോ-ഓർഡിനേറ്ററായി നൊച്ചാട് ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യോളജി അധ്യാപകൻ പി. സി. മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തു. ഇരു ജില്ലകളിലുമായി 200-ഓളം ഹയർ സെക്കൻഡറി സ്കൂളുകളിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ് ഇനി സിറാജ് മാസ്റ്ററുടെ പ്രധാന ചുമതല.

.     നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ അദ്ദേഹം നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് ഈ പുതിയ അംഗീകാരത്തിന് വഴിതെളിച്ചത്. പേരാമ്പ്രയിലെ തെരുവിൽ ചെരുപ്പ് കുത്തിയായി ജീവിച്ചിരുന്ന ഡയാന ലിസിക്ക് 'ഉത്സവരാവ് മെഗാ ഷോ' പോലുള്ള വൈവിധ്യമാർന്ന പരിപാടികളിലൂടെ ഫണ്ട് സമാഹരിച്ച് വീടൊരുക്കി നൽകിയതും ഉൾപ്പെടെ നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.

.    പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉൾപ്പെടെ പരിഗണിച്ച് മികച്ച യൂണിറ്റ്, മികച്ച വോളന്റിയർ, മികച്ച ക്യാമ്പ് എന്നീ അവാർഡുകളും കേന്ദ്ര സർക്കാരിന്റെ 'ബാൽ സ്വച്ഛത' പുരസ്കാരവും മുൻപ് സിറാജ് മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്. ഫറൂഖ് കോളേജിലെ ബിരുദ പഠനകാലത്ത് മികച്ച എൻ.എസ്.എസ്. വോളന്റിയർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിരുന്നു.

.     ഫറൂഖ് കോളേജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എഡും പൂർത്തിയാക്കിയ ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു വരികയാണ്. നാട്ടിലും ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ ഇദ്ദേഹം നിലവിൽ എൻ.എസ്.എസ്. സ്റ്റേറ്റ് അഡ്വൈസറി കമ്മിറ്റി അംഗം ,കേരള ഹയർ സെക്കന്ററി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് പി. സി. സിറാജ് മാസ്റ്റർ.

.     നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗവും മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് ൽ ബിരുതാനന്തര ബിദുത ധാരിയായ ഭാര്യ റസ് ല സിറാജ് ഉം സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവം ആണ് .എട്ടാം ക്ലാസ് വിദ്യാർത്ഥിയായ തസീൻ സിറാജ് ,അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ തഹാൻ സിറാജ് മക്കളാണ്.ജീവകാരുണ്യ രംഗത്ത് മികച്ച ഇടപെടൽ നടത്തുന്ന ഇൻസൈറ്റ് പാറച്ചോല എജ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്,ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് ന്റെ മുഖ്യ സംഘാടകൻ കൂടിയാണ് സിറാജ് മാസ്റ്റർ .

NDR news
19 Oct 2026 10:20 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents