headerlogo
education

മാർഗദീപം സ്‌കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം

കേരളത്തിൽ പഠിക്കുന്ന ന്യൂന പക്ഷ മത വിഭാഗത്തിൽപ്പെട്ട എട്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

 മാർഗദീപം സ്‌കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം
avatar image

NDR news

26 Oct 2026 09:52 AM

തിരുവനന്തരം:സർക്കാർ സ്‌കൂൾ /സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷവിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2026-27 സാമ്പത്തിക വർഷം മാർഗദീപം സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ഒരു വർഷം സ്കോളർഷിപ്പ് തുകയായി 1,500 രൂപയാണ് ഒറ്റത്തവണയായി അനുവദിക്കുന്നത്. കുടുംബ വാർഷിക വരുമാനം 2,50,000 രൂപ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്/ കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

.     നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷാ ഫോം സ്ഥാപനമേധാവി (www.margadeepam.kerala.gov.in) പോർട്ടലിൽ നിന്ന് അപേക്ഷകർ ഡൗൺലോഡ് ചെയ്ത് ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 രാത്രി 11 വരെ. വിവരങ്ങൾക്ക്: www.margadeepam.kerala.gov.in,

NDR news
26 Oct 2026 09:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents