headerlogo
education

പേരാമ്പ്ര ഉപജില്ല കലോത്സവം ലോഗോ പ്രകാശനം ചെയ്തു

പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ലോഗോ ബാലുശ്ശേരി എംഎൽഎ വിടി സൂരജ് പ്രകാശനം ചെയ്തു

 പേരാമ്പ്ര ഉപജില്ല കലോത്സവം ലോഗോ പ്രകാശനം ചെയ്തു
avatar image

NDR news

26 Oct 2026 07:57 PM

നടുവണ്ണൂർ : പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ ബാലുശ്ശേരി എംഎൽഎ വിടി സൂരജ് പ്രകാശനം ചെയ്തു. വക ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ എം എൽ എ പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ യൂസഫ് നടുവണ്ണൂരിന് ലോഗോ കൈമാറി.

.    ചടങ്ങിൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത ടീച്ചർ, വാകയാട് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ ആബിദ പി, എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ ഇ കെ ബ്രിജിത്ത്, പബ്ലിസിറ്റി കൺവീനർ അഖിലേഷ് പി എന്നിവർ സംസാരിച്ചു

.      നവംബർ 10 മുതൽ 13 വരെ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ ഡിസൈൻ ചെയ്തത് പേരാമ്പ്ര എൻ ഐ എം എൽ പി സ്കൂൾ അധ്യാപകനായ മുഹമ്മദ് ഷാഫി കെ കെ ആണ്

NDR news
26 Oct 2026 07:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents