headerlogo
education

വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ "ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് "

വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ ഹ്യുമാനീസ് അസോസിയേഷന്റെ നേതൃത്വത്തിൽ "ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് " ആഘോഷം നടത്തുന്നു

 വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ
avatar image

NDR news

27 Oct 2026 07:49 PM

നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ഹ്യൂമാനിറ്റീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന "ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് " ആഘോഷം ഒക്ടോബർ 29ന് ആരംഭിക്കുന്നു.

.   ഒരു മാസം നീണ്ടു നില്കുന്ന ഈ പരിപാടി 29 ന് ഉച്ചക്കു ശേഷം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നതാണ്. സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ " നാമ്പ് " ന്റെ പ്രകാശനം പ്രശസ്ത കവിയും എഴുത്തുകാരനുമായ ഡോ. സോമൻ കടലൂർ ചടങ്ങിൽ വെച്ച് നിർവഹിക്കു ന്നതായിരിക്കും.

.     ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന അക്ഷരോത്സവത്തിൽ ഫിലിം ഫെസ്റ്റിവൽ, സെമിനാറുകൾ പുസ്തക ചർച്ചകൾ,സ്നേഹാദരം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

NDR news
27 Oct 2026 07:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents