കോട്ടൂർ ഗ്രാമപഞ്ചായത്ത് ബാലകലോത്സവും അറബിക് കലോത്സവും തുടങ്ങി.
കോട്ടൂർ ഗ്രാമപഞ്ചായത്ത് ബാലകലോത്സവും അറബിക് കലോത്സവം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: കോട്ടൂർ ഗ്രാമപഞ്ചായത്ത് ബാലകലോത്സവും അറബിക് കലോത്സവും വാകയാട് എ യു പി സ്കൂളിൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.
. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സിനി. പി കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭീഷ് ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സാജിറ ഷമീർ ,മെമ്പർ മാരായ ശശി ശബാന, രാഘവൻ. കെ,ആബിദ. കെ, ബഷീർ. എം,മമ്മുക്കുട്ടി, സ്കൂൾ മാനേജർ വിശ്വനാഥൻ,
പിടിഎ പ്രസിഡന്റ് ഷാജി എസ്, എംപി ടി എ പ്രസിഡന്റ് ഷീന,എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്‌മിസ്ട്രേസ് സജിന സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷീന നന്ദിയും പറഞ്ഞു

