വാകയാട് എ യു പി സ്കൂളും പാലോളി എ എം എൽ പി സ്കൂളും ജേതാക്കൾ
കോട്ടൂർ പഞ്ചായത്ത് ബാലകലോത്സവം വാകയാട് എ യു പി സ്കൂളും അറബിക് സാഹിത്യോത്സവം പാലോളി എ എം എൽ പി സ്കൂളും ഒന്നാം സ്ഥാനം നേടി
വാകയാട് : വാകയാട് എ യു പി സ്കൂളിൽ നടന്ന കോട്ടൂർ പഞ്ചായത്ത് ബാലകലോത്സവം "മഞ്ചാടി 2026" വാകയാട് എ യു പി സ്കൂൾ ഒന്നാം സ്ഥാനവും അവിടനല്ലൂർ എ എൽ പി രണ്ടാം സ്ഥാനവും കോട്ടൂർ എ യു പി സ്കൂൾ മൂന്നാം സ്ഥാനവും നേടി . അറബി സാഹിത്യോത്സവം എ എം എൽ പി സ്കൂൾ പാലോളി ഒന്നാം സ്ഥാനം നേടി . മൂലാട് ഹിന്ദു എൽ പി സ്കൂളും എ എം എൽ പി മൂലാടും രണ്ടാം സ്ഥാനം പങ്കിട്ടു. പൂനത്ത് നെല്ലിശ്ശേരി എ യു പി സ്കൂൾ മൂന്നാം സ്ഥാനം നേടി .
. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി പി കെ അധ്യക്ഷത വഹിച്ചു . അബീഷ് ടി (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ), ശശി ശബാന , വിശ്വനാഥൻ വി യു കെ , ഷാജി എസ് , എൻ കെ പ്രമീള , ഷീന മനോജ് ,സുജിന ജി എസ് , ഷീന എസ് ഡി എന്നിവർ സംസാരിച്ചു .
. സമാപന സമ്മേളനം കോട്ടൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ ഷമീർ ഉദ്‌ഘാടനം ചെയ്തു . മമ്മുക്കുട്ടി വട്ടോളി അധ്യക്ഷത വഹിച്ചു . ബഷീർ മറയത്തിങ്കൽ ,റിനീഷ് കെ കെ ,ഭാസ്കരൻ നായർ വി യു കെ ,അശ്വതി ,മുഹമ്മദ് ഷക്കീർ ഇ എന്നിവർ സംസാരിച്ചു .

