headerlogo
education

അക്ഷരങ്ങളുടെ ആഘോഷമായി അക്ഷരോത്സവം; 'നാമ്പ്' മാഗസിൻ ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു

വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അക്ഷരോത്സവം പരിപാടി കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു

 അക്ഷരങ്ങളുടെ ആഘോഷമായി അക്ഷരോത്സവം; 'നാമ്പ്' മാഗസിൻ ഡോ. സോമൻ കടലൂർ  പ്രകാശനം  ചെയ്തു
avatar image

NDR news

31 Oct 2026 07:46 AM

നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അക്ഷരങ്ങളുടെയും സർഗാത്മകതയുടെയും ആഘോഷമായ അക്ഷരോത്സവം തുടങ്ങി. അക്ഷരോത്സവം പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ വെച്ച് പ്രശസ്ത കവിയും എഴുത്തുകാരനുമായ സോമൻ കടലൂർ വിദ്യാർഥികൾ തയ്യാറാക്കിയ 'നാമ്പ്' മാഗസിൻ സ്കൂൾ മാനേജർ വി പി ഗോവിന്ദൻകുട്ടി മാസ്റ്റർ, സ്റ്റുഡന്റ് എഡിറ്റർ ആത്മിക. ആർ എന്നിവർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

.  ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച സോമൻ കടലൂർ സാഹിത്യത്തിന്റെയും വായനയുടെയും സർഗാത്മകതയുടെയും പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു. പ്രിൻസിപ്പൽ ഡോ പി ആബിദ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സി കെ പ്രദീപൻ, സ്റ്റാഫ് സെക്രട്ടറി ബ്രിജിത്ത് ഇ കെ, സീനിയർ അസിസ്റ്റന്റ് ഷീജ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എം സതീഷ് കുമാർ സ്വാഗതവും രമേഷ് സുദർശനം നന്ദിയും പറഞ്ഞു. 

.   വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾക്കും സാഹിത്യാഭിരുചികൾക്കും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഒരുമാസം നീണ്ടുനിൽക്കുന്ന അക്ഷരോത്സവത്തിൽ സാഹിത്യ-സാംസ്കാരിക പരിപാടികൾ, ചർച്ചകൾ, ഫിലിം ഫെസ്റ്റിവൽ കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറുന്നതാണ്.

NDR news
31 Oct 2026 07:46 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents