വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ക്യാമ്പിന് തുടക്കമായി
വാകയാട് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പ് എൻ.എസ്.എസ് റീജിയണൽ പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ:വാകയാട് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പ് എൻ.എസ്.എസ് റീജിയണൽ പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ ബ്രിജിത്ത് ഇ.കെ അധ്യക്ഷത വഹിച്ച യോഗത്തിൽ സി കെ ജയരാജൻ മുഖ്യപ്രഭാഷണം നടത്തി.
. വിദ്യാർത്ഥികളിൽ സേവനമനോഭാവവും സാമൂഹിക പ്രതിബദ്ധതയും നേതൃത്വപാടവവും വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം, കൃഷി, കാരുണ്യപ്രവർത്തനങ്ങൾ, ദേശസ്നേഹം തുടങ്ങിയ മേഖലകളെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളും ക്യാമ്പിൽ നടക്കും.
. സമൂഹവുമായി ചേർന്നുനിന്ന് സേവനത്തിന്റെ മഹത്തായ സന്ദേശം പകരുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് പുതിയ അനുഭവങ്ങളും അറിവുകളും പങ്കുവെക്കാനുള്ള വേദി കൂടിയായി ക്യാമ്പ് മാറുന്നു. എം സതീഷ് കുമാർ സ്വാഗതവും പ്രോഗ്രാം ഓഫീസർ രബിന കെ നന്ദിയും പറഞ്ഞു

