headerlogo
education

കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പിരിച്ചുവിടും

2025 സെപ്റ്റംബർ ഒന്നിന് ശേഷം കെ - ടെറ്റ് യോഗ്യതയില്ലാതെ നടത്തിയ നിയമങ്ങളും സ്ഥാനക്കയറ്റങ്ങളും റദ്ദാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

 കെ-ടെറ്റ്  യോഗ്യത നേടാത്ത അധ്യാപകരെ പിരിച്ചുവിടും
avatar image

NDR news

01 Nov 2026 01:54 PM

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ കെ-ടെറ്റ് (K-TET) യോഗ്യതയില്ലാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. 2025 സെപ്റ്റംബര്‍ ഒന്നിനുശേഷം യോഗ്യതയില്ലാതെ നേടിയ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും റദ്ദാക്കിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങി. സുപ്രീംകോടതിയുടെ സുപ്രധാന വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

.     2025 സെപ്റ്റംബര്‍ ഒന്നിനുശേഷം പ്രൊമോഷന്‍ നേടുകയും എന്നാല്‍, തസ്തികയ്ക്കാവശ്യമായ കെ-ടെറ്റ് യോഗ്യത ഇല്ലാതിരിക്കുകയും ചെയ്യുന്ന അധ്യാപകരുടെ സ്ഥാനക്കയറ്റം റദ്ദാക്കും. യു.പി. വിഭാഗത്തില്‍നിന്ന് ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് പ്രൊമോഷന്‍ ലഭിച്ച അധ്യാപകന് കെ-ടെറ്റ് ലഭിച്ചില്ലെങ്കില്‍ അവരെ തിരികെ യു.പി. വിഭാഗത്തിലേക്കുതന്നെ മടക്കിയയക്കാനാണ് ഉത്തരവിലെ നിര്‍ദേശം.

.    അതേസമയം, 2025 സെപ്റ്റംബര്‍ ഒന്നിനുശേഷം കെ-ടെറ്റ് യോഗ്യതയില്ലാത്തതും എന്നാല്‍ പി.എസ്.സി. അഡ്വൈസ് ലഭിച്ചതുമായ ഉദ്യോഗാര്‍ഥികള്‍ക്ക് താത്കാലിക നിയമനം നല്‍കാന്‍ അനുമതിയുണ്ട്. ഇവര്‍ പിന്നീട് അതതു കാറ്റഗറിയില്‍ കെ-ടെറ്റ് വിജയിക്കുന്ന മുറയ്ക്ക് അഡ്വൈസ് സീനിയോറിറ്റി നിലനിര്‍ത്തി ക്രമീകരിക്കും. നേരത്തേ വിഷയവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു

NDR news
01 Nov 2026 01:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents