മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂൾ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി.
പഠനയാത്ര വിവാദത്തില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ വടുവഞ്ചാൽ സ്കൂളിലേക്ക് വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി.
മീനങ്ങാടി: പഠന യാത്ര വിവാദത്തിൽപ്പെട്ട മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനെ വടുവഞ്ചാല്‍ ജിഎച്ച്‌എസ്‌എസിലേക്ക് സ്ഥലം മാറ്റം. പഠനയാത്രയില്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ പ്രിന്‍സിപ്പലിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ കൂടുതല്‍ അന്വഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പിടിഎ പ്രസിഡന്റിനെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. യാത്രയ്ക്കു മുമ്പായി ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്ന് അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ട യാത്ര 5 ദിവസം വരെ നീട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
. വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ മദ്യപിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപണ മുയര്‍ത്തിയതിന് പിന്നാലെയാണ് സംഭവം വിവാദമാകുന്നത്. എന്നാല്‍ അധ്യാപകന്റെ രക്ത പരിശോധനാ ഫലം നെഗറ്റീവ് ആകുന്ന സാഹചര്യമുണ്ടായതോടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. വലിയ പ്രയാസമാണ് താന്‍ നേരിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. സത്യം ജയിക്കും എന്നതിന്റെ ഉദാഹരണമാണിത്. തനിക്കുണ്ടായ മാനസിക പ്രയാസത്തിനും കുടുംബം അനുഭവിച്ച പ്രയാസത്തിനും ആര് മറുപടി പറയുമെന്നും സങ്കുചിത താല്‍പര്യങ്ങളുടെ പേരില്‍ ഒരാളെ മാനസികമായി തകര്‍ക്കാം എന്നതിന്റെ ഉദാഹരണമാണ് താനെന്നും ഷിവി കൃഷ്ണ പറഞ്ഞു.

