headerlogo
education

"കേരളപ്പൊലിമ" കോക്കല്ലൂർ സ്കൗട്ട് ട്രൂപ്പ് കേരളപ്പിറവിദിനം ആഘോഷിച്ചു

കേരളത്തിന്റെ എഴുപതാം പിറന്നാൾ ദിനമായ നവംബർ 1 കോക്കല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ട്രൂപ്പ് വിവിധ പരിപാടികളോടെ ആഘോഷിച്ചു

avatar image

NDR news

02 Nov 2026 07:03 AM

ബാലുശ്ശേരി : ഐക്യകേരളത്തിന്റെ എഴുപതാം പിറന്നാൾ ദിനമായ നവംബർ ഒന്നിന് കേരളപ്പിറവിദിനം ആഘോഷം കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ് " കേരളപ്പൊലിമ" എന്ന പേരിൽ ഒരുക്കിയ 70 എന്ന ദൃശ്യരൂപമൊരുക്കി ആഘോഷിച്ചു.

.   പൂക്കളാലും പച്ചിലകളാലും ഒരുക്കിയ വൃത്തത്തിനു ചുറ്റിലുമായി കേരളത്തിന്റെ ഭൂപടങ്ങൾ നിരത്തി വച്ച് സ്കൗട്ടുകൾ യൂണിഫോമിൽ അണിനിരന്ന് സഫലമായ 70 വർഷങ്ങളുടെ പ്രതീകമായി 70 എന്ന ദൃശ്യരൂപമൊരുക്കി. ട്രൂപ്പ് ലീഡർ സഹജ് വിനോദ് നേതൃത്വം നൽകി.

NDR news
02 Nov 2026 07:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents