headerlogo
education

കലാലയങ്ങൾ സാമൂഹ്യമാറ്റത്തിൻ്റെ ചാലകശക്തി: ഷാഫി പറമ്പിൽ

പേരാമ്പ്ര ഡിഗ്നിറ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

 കലാലയങ്ങൾ സാമൂഹ്യമാറ്റത്തിൻ്റെ ചാലകശക്തി: ഷാഫി പറമ്പിൽ
avatar image

NDR news

05 Nov 2026 09:12 PM

പേരാമ്പ്ര: കലാലയങ്ങൾ സമൂഹ്യമാറ്റത്തിൻ്റെ ചാലകശക്തിയാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസമാണ് പുതിയ കാലത്തിനാവശ്യമെന്നും ഷാഫി പറമ്പിൽ എം പി അഭിപ്രായപ്പെട്ടു. പേരാമ്പ്ര ഡിഗ്നിറ്റി കോളേജ് ഓഫ് ആർട്ട്സ് & സയൻസ് നവീകരിച്ച ഓഡിറ്റോറിയം ഉൽഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. കലാലയങ്ങൾ സമൂഹത്തിൻ്റെ സാംസ്‌കാരിക കേന്ദ്രങ്ങളാണെന്നും സർഗ്ഗാത്മകമായ ഇടപെടലുകളിലൂടെ സമൂഹത്തിൻ്റെ ഉന്നമനത്തിനായ് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.    കോളേജ് കമ്മറ്റി പ്രസിഡണ്ട് പി കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.അസെറ്റ് ചെയർമാൻ സി എച്ച് ഇബ്രാഹിം കുട്ടി മുഖ്യപ്രഭാഷണംനടത്തി.

.   പ്രിൻസിപ്പാൾ പ്രൊ. എം മുഹമ്മദ് അസ്‌ലം റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജ്മെൻ്റ് കമ്മറ്റി ഭാരവാഹികളായ കെ ഇമ്പിച്യാലി , അബ്ദുസ്സലാം ടി,പിടിഎ വൈസ് പ്രസിഡണ്ട് ബഷീർ എം സി , പ്രദീപൻ വി കെ ,കോളേജ് സൂപ്രണ്ട് പിടി ഇബ്രാഹിം , വൈസ് പ്രിൻസിപ്പാൾ അജ്നാസ് ടി. എം,യൂനിയൻ ചെയർമാൻ ആസിഫ് സി. കെ , സംസാരിച്ചു.

.      കോളേജ് കമ്മറ്റി സെക്രട്ടറി.എ കെ അബ്ദുൽ അസീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനുഷ ശങ്കർ നന്ദിയും പറഞ്ഞു.

NDR news
05 Nov 2026 09:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents